Pathanamthitta: ഭാര്യയും മകളും തീപ്പൊളളലേറ്റ് മരിച്ചത്: ഭര്‍ത്താവ് അറസ്റ്റില്‍

ബധിരയും മൂകയുമായ യുവതിയും മകളും തീപ്പൊള്ളലേറ്റ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പത്തനംതിട്ട ഇടയാറന്‍മുള സ്വദേശി വിനീതാണ് പിടിയിലായത്. ഈ മാസം ആറിനായിരുന്നു സംഭവം. നടന്നത്

ഈ മാസം ആറിന് പുലര്‍ച്ചെയാണ് ബധിരയും മുകയുമായ ശ്യാമ, മകള്‍ മൂന്നു വയസ്സുകാരി ആദിശ്രീ എന്നിവരെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിച്ച ഇരുവരും അടുത്തടുത്ത ദിവസങ്ങളിലായി പിന്നീട് മരണത്തിന് കീഴങ്ങുകയും ചെയ്തു. ഇതിനിടെ ഇവരില്‍ നിന്ന് വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. പിന്നീട് ശ്യാമയുടെ അച്ഛന്‍ ഭര്‍ത്താവായ വിനീതിനും മാതാപിതാക്കള്‍ക്കും മരണത്തില്‍ പങ്കുണ്ടെന്ന് കാട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടര്‍ന്ന്, കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

സ്ഥലത്ത് നിന്നു മുങ്ങിയ ഇവര്‍ പിന്നീട് നാട്ടില്‍ തിരിച്ചെത്തിയതറിഞ്ഞ് പൊലീസ് ആറന്‍മുളയിലെ വീട്ടിലെത്തി വിനീതിനെ പിടികൂടുകയായിരുന്നു. ഇയാളും ബധിരനും മൂകനുമാണ്. അത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നിവയാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. ഭാര്യയെയും മകളെയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്കും ചെറിയ തോതില്‍ പൊള്ളലേറ്റിരുന്നു. സംഭവത്തിന് ഏതാനും ദിവസം മുന്‍പ് തിരുവനന്തപുരത്ത് വീട്ടില്‍ പോയി മടങ്ങി വന്ന ശ്യാമയും വിനീതും തമ്മില്‍ സ്ത്രീധനത്തെ ച്ചൊല്ലി വഴക്കു നടന്നിരുന്നു.

ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നാണ് ശ്യാമയുടെ പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിനീതിന്റെ മാതാപിതാക്കളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. അതേസമയം, അപകട സമയത്ത ഇതര സംസ്ഥാനക്കാരനായ ഒരു യുവാവിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന വിവരത്തെക്കുറിച്ച് വിനീതില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് ചോദിച്ചറിയും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News