കെ കെ യുടെ മരണത്തില്‍ ദുരൂഹത; ഹോട്ടല്‍ ജീവനക്കാരുടെയും സംഘടകരുടെയും മൊഴിയെടുക്കുന്നു

പ്രശസ്ത ഗായകന്‍ കെ കെ യുടെ മരണത്തില്‍ ദുരൂഹത സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഹോട്ടല്‍ ജീവനക്കാരുടെയും സംഘടകരുടെയും മൊഴിയെടുത്തു കൊണ്ടിരിക്കുന്ന പൊലീസ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കയാണ്. കെ കെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകള്‍ കണ്ടതായും റിപോര്‍ട്ടുകളുണ്ട്.

ഗായകന്‍ കെ കെയുടെ മരണത്തില്‍ പൊലീസ് കേസെടുത്തു

പ്രശസ്ത മലയാളി ഗായകന്‍ കെ കെ സംഗീത പരിപാടിക്കിടെ ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് അന്തരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കൊല്‍ക്കത്ത ന്യൂ മാര്‍ക്കറ്റ് പൊലീസ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ചയില്‍ ഗുരുദാസ് കോളേജിലെ ഫെസ്റ്റിനോടനുബന്ധിച്ച് സംഗീത പരിപാടിക്കിടെയാണ് ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് പ്രശസ്ത ഗായകന്‍ കെ കെയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കെ കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്ത് മലയാളി ഗായകനാണ്. ജനപ്രിയ ഗാനമായ ദിൽ ഇബാദത്ത് പാടിയ കെ കെ യുടെ ആകസ്മിക മരണം ഞെട്ടലോടെയാണ് സംഗീതലോകം കേട്ടത്. മരണ കാരണം വ്യക്തമായിട്ടില്ല.

നിരവധി ആരാധകരും നെറ്റിസൻമാരും സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മലയാളി ദമ്പതികളായ സി. എസ്. നായരുടേയും കനകവല്ലിയുടേയും മകനായി ഡൽഹിയിൽ ജനിച്ച കൃഷ്ണകുമാർ കുന്നത്ത്, വളർന്നതും പഠിച്ചതും ന്യൂഡൽഹിയിലാണ്.

3500-ഓളം ജിഗിളുകൾ പാടിയ കെകെയുടെ ആദ്യ ആൽബമായ ‘പൽ’ ഇറങ്ങിയത് 1999 ഏപ്രിലിലാണ്. ഈ ആൽബത്തിന് സ്ക്രീൻ ഇന്ത്യയിൽനിന്നും മികച്ച സോളോ അൽബത്തിനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ്‌ ലഭിച്ചു. തൻറെ ബാല്യകാല സഖിയായിരുന്നു ജ്യോതി കൃഷ്ണയെ 1992-ൽ കെകെ വിവാഹം ചെയ്തു. രണ്ടു മക്കൾ

അദ്ദേഹത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ 10 മണിക്കൂർ മുമ്പ് കൊൽക്കത്ത ഓഡിറ്റോറിയത്തിൽ നടന്ന സംഗീത പരിപാടിയുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

1990-കളുടെ അവസാനത്തിൽ കൗമാരക്കാർക്കിടയിൽ വലിയ ഹിറ്റായി മാറിയ ‘പാൽ’, ‘യാരോൻ’ തുടങ്ങിയ ഗാനങ്ങൾക്ക് ശബ്ദം നല്‍കിയത്  കെ.കെയാണ്.

1999-ലെ അദ്ദേഹത്തിന്റെ ആദ്യ ആൽബം പാൽ നിരൂപക പ്രശംസ നേടിയിരുന്നു. 2000-കളുടെ തുടക്കം മുതൽ, അദ്ദേഹം പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു.  ബോളിവുഡ് സിനിമകൾക്കായി നിരവധി ജനപ്രിയ ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News