ശ്രീനാഥ് ഭാസിയും അര്‍ജുന്‍ അശോകനും ഒന്നിക്കുന്നു; ‘ആന്റപ്പന്‍ വെഡ്‌സ് ആന്‍സി’ ടൈറ്റില്‍ ലുക്ക് പുറത്ത്

സുമേഷ് & രമേഷിന് ശേഷം സനൂപ് തൈക്കൂടം ഒരുക്കുന്ന പുതിയ ചിത്രം ‘ആന്റപ്പന്‍ weds ആന്‍സി’യുടെ ടൈറ്റില്‍ ലൂക്ക് പുറത്തിറക്കി.കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ഒന്നിച്ച സുമേഷ് ആന്‍ഡ് രമേശ്.

Metro Vaartha -

സനൂപിന്റെ പുതിയ ചിത്രമായ ആന്റപ്പന്‍ വെഡ്‌സ് ആന്‍സിയിലും പ്രധാന വേഷത്തില്‍ എത്തുന്നത് ശ്രീനാഥ് ഭാസിയാണ്. അര്‍ജുന്‍ അശോകനും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.എലമെന്റസ് ഓഫ് സിനിമാ എന്റര്‍ടൈന്‍മെന്റസിന്റെ ബാനറില്‍ മലായാളികളുടെ പ്രിയ സംവിധായകര്‍ അജയ് വാസുദേവും, ജി.മാര്‍ത്താണ്ഡനും കൂടെ ശ്രീരാജ് എകെഡി-യും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

ജോസഫ് വിജീഷും സംവിധായകന്‍ സനൂപ് തൈക്കൂടവും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാക്കളായി ഉമ്മര്‍ ഖാനും, സാജിദ് ബാബുവും എത്തുന്നു.കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ പുറത്ത് വരുമെന്ന് അറിയുന്നു. വാര്‍ത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News