കോവളത്തു വിദേശ വനിതയെ ബലാത്സംഘം ചെയ്തു കൊലപ്പെടുത്തിയ സംഭവം; കേസിന്റെ വിചാരണ ആരംഭിച്ചു

കോവളത്തു വിദേശ വനിതയെ ബലാത്സംഘം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തിരുവനന്തപുരം ഫസ്‌റ് അഡിഷണല്‍ സെഷന്‍സ് കോടതി മുന്‍പാകെ ഇന്ന് (1/6/22)ആരംഭിച്ചു.

കൊല്ലപ്പെട്ട ലാത്വിയാന്‍ യുവതിയുടെ സഹോദരിയെയാണ് ഇന്ന് വിസ്തരിച്ചത്. സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ അടിവസ്ത്രം
കൊല്ലപ്പെട്ട സഹോദരി ഉപയോഗിച്ചിരുന്നതാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ രണ്ടു പ്രതികളാണുള്ളത്. തിരുവല്ലം വെള്ളാര്‍ ടി. സി.64/205(1)വടക്കെക്കൂനം തുരുത്തി വീട്ടില്‍ ബുവനചന്ദ്രന്‍ മകന്‍ ഉമേഷ് (32)ആണ് ഒന്നാം പ്രതി. തിരുവല്ലം വെള്ളാര്‍ ടി. സി.67/214, വടക്കെക്കൂനം തുരുത്തി വീട്ടില്‍ രാമചന്ദ്രന്‍ മകന്‍ ഉദയകുമാര്‍ (28)ആണ് രണ്ടാം പ്രതി.

ഫോര്‍ട്ട് പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ആയിരുന്ന ജെ. കെ. ദിനില്‍ ആണ് കേസ് അന്വേഷിച്ചത്. കുറ്റപത്രം സമര്‍പ്പിച്ചതും അദ്ദേഹം തന്നെ.
വിസ്മയ കേസുള്‍പ്പടെ കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസീക്യൂട്ടര്‍ ആയിരുന്ന ജി. മോഹന്‍രാജ് ആണ് ഈ കേസിലെ സ്‌പെഷ്യല്‍ പ്രോസീക്യൂട്ടര്‍.

104സാക്ഷികളാണ് ഈ കേസിലുള്ളത്.81മെറ്റീരിയല്‍ ഒബ്‌ജെക്ടുകളും 112റെക്കോര്‍ഡുകളും ഈ കേസിലുണ്ട്. പ്രതികള്‍ ഇപ്പോള്‍ ജ്യാമ്യത്തിലാണ്.
വിചാരണ നാളെയും തുടരും. കെ. കെ ബാലകൃഷ്ണന്‍ ആണ് ജഡ്ജ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News