കേന്ദ്ര സര്‍ക്കാര്‍ ഭരണം വന്‍കിട കുത്തകള്‍ക്കായി: എളമരം കരീം എംപി

കേന്ദ്ര സര്‍ക്കാര്‍ ഭരണം വന്‍കിട കുത്തകള്‍ക്കായെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. വന്‍കിട കുത്തക കമ്പനികള്‍ വ്യാപാര മേഖലയില്‍ പിടിമുറുക്കിയെന്നും കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നും എളമരം കരീം പറഞ്ഞു. വഴിയോരക്കച്ചവടതൊഴിലാളി ഫെഡറേഷന്റെ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ കാരണം ചെറുകിട കച്ചവടക്കാര്‍ അടക്കമുള്ള വ്യാപരമേഖല തകര്‍ന്നു.

നഗര-പഞ്ചായത്ത് വ്യത്യാസമില്ലാതെ എല്ലാ കച്ചവടക്കാരെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക, ഹൈവേ വികസനത്തിന്റെ പേരില്‍ ഒഴിവാക്കപ്പെടുന്ന കച്ചവടക്കാര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുക, പലിശരഹിതവായ്പ ലഭ്യമാക്കുക, ചില്ലറ വ്യാപാര മേഖലയിലെ കോര്‍പറേറ്റ് വല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രാജ്ഭവന്‍മാര്‍ച്ച്്. സിഐടിയു ജില്ലാ സെക്രട്ടറി ജയന്‍ബാബു, സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനില്‍ കുമാര്‍, വഴിയോരക്കച്ചവടതൊഴിലാളി ഫെഡറേഷന്‍ നേതാക്കളായ ആര്‍വി ഇക്ബാല്‍,കെ.എസ്.പ്രദീപ് കുമാര്‍,ബാപ്പുട്ടി, എസ്.അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here