John Luther Movie; ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ ഗള്‍ഫ് റിലീസ് ജൂണ്‍ 2ന്

ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ജോണ്‍ ലൂഥറിന്‍റെ ഗള്‍ഫ് റിലീസ് ജൂണ്‍ 2ന്. ജയസൂര്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രം സ്വീകരിച്ച കേരളത്തിലെ പ്രേക്ഷകര്‍ക്ക് ജയസൂര്യ നേരത്തെ നന്ദി അറിയിച്ചിരുന്നു.

അങ്ങനെ ഒരു പുതിയ സംവിധായകന്‍ കൂടി മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. അഭിജിത്ത് ജോസഫ്. ജോണ്‍ ലൂഥര്‍ ഒരുപാട് പേര് കണ്ടിട്ട് എനിക്ക് മെസേജുകളിലൂടെയും കോളുകളിലൂടെയുമൊക്കെ അറിയിച്ചു, പടം ഇഷ്ടമായി എന്നു പറഞ്ഞിട്ട്. എല്ലാവര്‍ക്കും നന്ദി. കാണാത്ത ഒരുപാടധികം ആളുകളുണ്ടാവും. തീര്‍ച്ഛയായിട്ടും സിനിമ കാണുക. ഇതൊരു മഹത്തരമായ സിനിമ എന്നൊന്നും അവകാശപ്പെടുന്നില്ല. ഞങ്ങളുടെ ഒരു കുട്ടി ശ്രമമാണ്. എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ വലിയ സന്തോഷം. അഭിജിത്തില്‍ നിന്നും ഇനിയും ഒരുപാടൊരുപാട് സിനിമകള്‍ സംഭവിക്കട്ടെ. ഇതുപോലെ പുതിയ സംവിധായകര്‍ ഇനിയും കടന്നുവരട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത ഒരു വീഡിയോയിലൂടെ ജയസൂര്യ പറഞ്ഞിരുന്നു.

അതേസമയം, കേരളത്തില്‍ 150 സ്ക്രീനുകളില്‍ മെയ് 27നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഒരു കേസന്വേഷണത്തിനിടെ ഏല്‍ക്കുന്ന പരിക്കില്‍ നിന്ന് കേള്‍വിത്തകരാറ് സംഭവിക്കുകയാണ് ജയസൂര്യ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്. ജയസൂര്യയുടെ എക്കാലത്തെയും വേറിട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ജോണ്‍ ലൂഥര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News