Hair;മുടിയിലെ താരൻ നിങ്ങൾക്കൊരു വില്ലനോ? എങ്കിൽ ഇതൊന്നറിയൂ

മുടിയെ ബാധിയ്ക്കുന്ന, മുടി വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. ഇതില്‍ ഒന്നാണ് താരന്‍. ഇത് ഫംഗല്‍ വളര്‍ച്ചയാണ്. ശിരോചര്‍മത്തെ ബാധിയ്ക്കുന്ന ഒന്നാണിത്. ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമെല്ലാം ഉണ്ടാക്കുന്ന ഇത് മുടി കൊഴിച്ചിലിന് ഇടയാക്കും. മുടി കൊഴിയുന്നതും ചൊറിച്ചിലും മാത്രമല്ല, ഇത് വര്‍ദ്ധിച്ചാല്‍ ചര്‍മത്തില്‍ വരെ അലര്‍ജി സാധ്യതകളുണ്ട്. മാത്രമല്ല, പുരികത്തില്‍ വരെ താരന്‍ വരാനുള്ള സാധ്യതകളുമുണ്ട്. തലയിലെ താരന്‍ കളഞ്ഞ് മുടി നല്ലതു പോലെ വളരാന്‍ സഹായിക്കുന്ന ഒരു ഹെര്‍ബല്‍ ഷാംപൂ, മരുന്ന് ഷാംപൂ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. അതെന്താണെന്ന് അറിയാം…

ആരിവേപ്പില

ഇതിനായി വേണ്ടത് ആരിവേപ്പിലയാണ്. ഒപ്പം വൈറ്റമിന്‍ ഇ ഓയിൽ , ഫ്‌ളാക്‌സ് സീഡ് ജെല്‍ എന്നിവ കൂടി ചേര്‍ക്കാം.ഗുണങ്ങളുള്ളത് കൊണ്ടു തന്നെ ഇത് താരന്‍ പ്രശ്‌നത്തിന് നല്ലൊരു മരുന്നാണ്. ആരിവേപ്പിലകൾ മുടിയുടെ ജലാംശം വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിയിഴകളുടെ വേരുകള്‍ മുതല്‍ മുഴുവന്‍ ഭാഗവും തിളക്കമുള്ളതാക്കാന്‍ വേപ്പില ഉപയോഗിക്കുന്നത് വഴി സാധിയ്ക്കും. ഇതിൽ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയതിനാല്‍ രോമകൂപങ്ങൾക്ക് ശക്തി നൽകുന്നു. ഇത് മുടി വളര്‍ച്ച കൂട്ടുകയും മുടിയുടെ ജലാംശം വർദ്ധിപ്പിക്കുകയും താരൻ തടയുകയും ചെയ്യുന്നു.

ഫ്‌ളാക്‌സ് സീഡ് ജെല്‍

ഇതില്‍ ഫ്‌ളാക്‌സ് സീഡ് ജെല്‍ കൂടി ചേര്‍ക്കും. ചണവിത്ത് എന്നാണ് മലയാളത്തില്‍ പറയുക. മുതിരയോട് സാമ്യം തോന്നുന്ന ഇവ മുതിരയേക്കാള്‍ ചെറുതാണ്. പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് ഏറെ നല്ലൊരു മരുന്നു കൂടിയാണിത്. ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഇതിനുണ്ട്. തടി കുറയ്ക്കാന്‍ നല്ലതാണ്. നാരുകളാല്‍ സമ്പുഷ്ടമാണ്. ദഹനത്തിനും സഹായിക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല,മുടിയ്ക്കും സൗന്ദര്യത്തിനുമെല്ലാം തന്നെ മികച്ചതാണ് ഈ കുഞ്ഞു വിത്തുകള്‍.

​വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ ശിരോചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. മുടിയും മുടി വേരുകളും നശിച്ചു പോകാതെ സംരക്ഷിയ്ക്കുന്നു. മുടി നര തടയാനും വൈറ്റമിന്‍ ഇ ഏറെ നല്ലതാണ്. ശിരോചര്‍മത്തിലെ ഓയില്‍ ഉല്‍പാദനം നിയന്ത്രിയ്ക്കാനും പിഎച്ച് ബാലന്‍സ് ചെയ്യാനും ഇതേറെ നല്ലതാണ്. ഇവ മുടിയുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റു ഘടകങ്ങളാണ്. ഇവ സെബേഷ്യസ് ഗ്ലാന്റുകളെ സ്വാധീനിച്ചാണ് ഇതു ബാലന്‍സ് ചെയ്യുന്നത്.

ഇതിനായി

ഇതിനായി ആരിവേപ്പില നല്ലതു പോലെ കഴുകി വെള്ളത്തില്‍ ഇട്ട് തിളപ്പിച്ചെടുക്കുക. ഇത് അരച്ചല്ല, ഇലയായി തന്നെയാണ് വെള്ളത്തില്‍ ചേര്‍ത്തിളക്കി തിളപ്പിയ്‌ക്കേണ്ടത്. ഇത് ചെറിയ തീയില്‍ വച്ച് തിളപ്പിച്ചെടുക്കണം. വെള്ളത്തിന് പച്ച നിറം വരുന്നത് വരെ തിളപ്പിയ്ക്കുക. നല്ലത് പോലെ തിളച്ച് വെള്ളത്തിന്റെ നിറം മാറിയാല്‍ ഇത് ഓഫാക്കാം. ഇത് ഇങ്ങനെ തന്നെ അല്‍പനേരം ഇട്ടു വച്ചിരിയ്ക്കുക. ഈ വെള്ളം എടുക്കുമ്പോള്‍ മഞ്ഞനിറം വരും. ഇത് ഇലകള്‍ നീക്കി എടുക്കണം.

ഷാംപൂ ഉണ്ടാക്കാന്‍

ഷാംപൂ ഉണ്ടാക്കാന്‍ ഗ്ലാസ് ജാര്‍ എടുക്കാം. ഷാംപൂവിന്റെ കൂട്ട് അതായത് ഷാംപൂ ബേസ് വാങ്ങിയ്ക്കണം. ഒരു കിലോ ഷാംപൂ ബേസിലേക്ക് അരക്കിലോ ആരിവേപ്പില വെള്ളം ചേര്‍ക്കാം. ഇതില്‍ കറ്റാര്‍ വാഴ, നെല്ലിക്ക തുടങ്ങിയ പല ചേരുവകളും ചേര്‍ത്ത് പല തരത്തിലെ ഷാംപൂ ഉപയോഗിയ്ക്കാം. ഈ ഷാംപൂ ബേസിലേയ്ക്ക് ആര്യവേപ്പില വെള്ളം കുറേശെയായി ചേര്‍ക്കുക. ഇതിലേയ്ക്ക് ഫ്‌ളാക്‌സ് സീഡ് ജെല്‍ കൂടി ചേര്‍ക്കാം. ഇത് ഷാംപൂ പോലെയാക്കി ഇളക്കിച്ചേര്‍ക്കുക. ഇതിലേയ്ക്ക് വൈറ്റമിന്‍ ഇ ഓയില്‍ കൂടി ചേര്‍ക്കാം. ഗ്ലാാസ് ജാറില്‍ അടച്ച് സൂക്ഷിയ്ക്കാം. ഇത് മുടിയില്‍ നാം വാങ്ങുന്ന ഷാംപൂവിന് പകരം ഉപയോഗിയ്ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News