KK: എസി പ്രവര്‍ത്തിച്ചില്ല; പരിധിയിലധികം കാണികള്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ലോകമെമ്പാടുമുള്ള ആരാധകരെ നടുക്കിയ വാര്‍ത്തയായിരുന്നു ഇന്നലെ പുറത്തു വന്നത്. ബോളിവുഡിലെ മാന്ത്രിക ഗായകന്‍ കെ കെ വിട പറഞ്ഞു എന്ന വാര്‍ത്തയായിരുന്നു അത്. കൊല്‍ക്കത്തയില്‍ നടന്ന ലൈവ് പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു കെ കെ. മരണത്തിനു പിന്നാലെ സംഭവത്തില്‍ ഏറെ ദുരൂഹതകളും ആരോപിക്കപ്പെടുന്നുണ്ട്.

ലൈവ് പരിപാടി നടന്ന കൊല്‍ക്കത്തയിലെ നസ്രുല്‍ മഞ്ച് ഓഡിറ്റോറിയത്തില്‍ 2400 പേരെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ എന്നാല്‍ ഇരട്ടിയിലധികം പേര്‍ പങ്കെടുത്തിരുന്നു എന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ആരാധകര്‍ തിങ്ങി നിറഞ്ഞ ഓഡിറ്റോറിയത്തിലെ എ സി പ്രവര്‍ത്തിച്ചിരുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട.

എസി ഓണ്‍ ചെയ്യാന്‍ കെ കെ ആവശ്യപ്പെടുന്നതായും ദൃശ്യങ്ങളില്‍ കാണാം. കൊല്‍ക്കത്തയിലെ ന്യൂമാര്‍ക്കറ്റ് പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്നത്. സംഗീത പരിപാടി കഴിഞ്ഞ് വിയര്‍ത്തൊലിച്ച് ക്ഷീണിതനായി മടങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News