ഞങ്ങള്‍ സ്‌കൂളിലെത്തിയേ…നാല്‍വര്‍ സംഘം സ്‌കൂള്‍ മുറ്റത്തേക്ക് പിച്ച വെച്ചു

പ്രവേശനോല്‍സവ ദിനത്തില്‍ അക്ഷരപുണ്യം തേടി ഒരു വീട്ടിലെ നാല് സഹോദരങ്ങള്‍ ഒരുമിച്ച് സ്‌കൂള്‍ മുറ്റത്തേക്ക് പിച്ച വെച്ചു. നെടുമങ്ങാട് അരശുപറമ്പ് ജീവാ ഭവനില്‍ ജിതിന്‍ ആശാലതാ ദമ്പതിമാര്‍ക്ക് ഒറ്റപ്രസവത്തിലൂടെ ലഭിച്ച നാല് കുട്ടികള്‍ ആണ് ഇന്ന് ആദ്യമായി സ്‌കൂളിലെത്തി ഔപചാരിക അധ്യയനത്തിന് തുടക്കം കുറിച്ചത്

നെടുമങ്ങാട് അരശുപറമ്പ് ജീവാ ഭവനില്‍ രാവിലെ തിരക്കോട് തിരക്കാണ് ജിതിന്‍ ആശാലതാ ദമ്പതിമാര്‍ക്ക് ഒറ്റപ്രസവത്തിലൂടെ ലഭിച്ച നാല് കുട്ടികളും ഇന്ന് സ്‌കൂളിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നു. ഒരോ മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഇവര്‍ നാല് പേരും ജനിച്ചത്. കൂട്ടത്തിലെ വൃകൃതിയായ ഏക ആണ്‍തരി അശ്വജിത്ത് ആണ് ഇവരുടെ നേതാവ്, പെണ്‍കുരുന്നുകളായ ആര്യജിത്ത്, അനന്യജിത്ത്, അനഘ ജിത്തും ഒരുമിച്ച് വട്ടപ്പാറ ലൂര്‍ദ്ദ് മൗണ്ട് സ്‌കൂള്‍ ഔപചാരിക അധ്യയനത്തിന് തുടക്കം കുറിച്ചു

ഊണിലും ഉറക്കത്തിലും ഒരുമിച്ചായ ഈ നാല്‍വര്‍ സംഘം ഇണപിരിയാത്ത കൂട്ടുകാര്‍ കൂടിയാണ് .നാലുപേര്‍ക്കും ഒരു നിമിഷം പോലും കാണാതിരിക്കാന്‍ കഴിയില്ല. അമ്മ ആശലത

കൊവിഡ് മൂലം സ്‌കൂളുകള്‍ ഇവര്‍ക്ക് അംഗനവാടിയില്‍ പോലും പോകാന്‍ കഴിഞ്ഞിരിന്നില്ല. എല്‍കെജി പഠനവും ഓണ്‍ലൈനിലായിരുന്നു.
കുഞ്ഞുങ്ങളെ സ്‌കൂളിലേക്ക് അയക്കാനൊരുങ്ങുമ്പോഴും സ്വന്തമായി ഒരു സെന്റ് ഭൂമിയോ വീടോ ഇവര്‍ക്കില്ല എന്നതാണ് ഇവരുടെ ദു:ഖം.ഇവരുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി വട്ടപ്പാറ ലൂര്‍ദ്ദ് മൗണ്ട് സ്‌കൂള്‍ അധികൃതര്‍ ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് പൂര്‍ണ്ണമായും സൗജന്യമാക്കി നല്‍കി. മൂന്നു പേര്‍ക്ക് അന്‍പത് ശതമാനം ഫീസിളവും നല്‍കി.എന്നാല്‍ മുന്നോട്ടുളള പഠനം ഒരു വലിയ ചോദ്യചിഹ്നമാണ് . പക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും അതൊന്നും അറിയിക്കാതെ ഇവരെ പഠിപ്പിക്കണമെന്നാണ് രക്ഷിതാക്കളുടെ ആഗ്രഹം . ആദ്യമായി സ്‌കൂളിന്റെ പടികയറുന്നതിന്റെ ആവേശത്തിലാണ് നെടുമങ്ങാട് ജീവാ ഭവനിലെ ഈ നാല് കുരുന്നുകളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News