GST: ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവ്

മെയ് മാസത്തിലെ ജിഎസ്ടി(GST) വരുമാനത്തില്‍ വന്‍ ഇടിവ്. ഏപ്രിലിലെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 1.67 ലക്ഷം കോടി രൂപയില്‍നിന്ന് 15 ശതമാനമാണ് കുറഞ്ഞത്. 1.40 ലക്ഷം കോടിയാണ് മെയ് മാസത്തില്‍ ലഭിച്ചതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, തുടര്‍ച്ചയായി 11-ാമത്തെ മാസമാണ് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വരുമാനം ലഭിക്കുന്നത്.

മെയിലെ മൊത്തം ജിഎസ്ടിയില്‍ കേന്ദ്ര ജിഎസ്ടിയിനത്തില്‍ ലഭിച്ചത് 25,036 കോടി രൂപയാണ്. സംസ്ഥാന ജിഎസ്ടിയിനത്തില്‍ 31,001 കോടിയും സംയോജിത ജിഎസ്ടിയിനത്തില്‍ 73,345 കോടി രൂപയും സമാഹരിക്കാനായി. സെസ് ഇനത്തില്‍ 10,502 കോടിയും ലഭിച്ചു.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 2223.50 രൂപയായി. 2357.50 ആയിരുന്നു പഴയ വില. ഡല്‍ഹിയില്‍ 2354 രൂപയായിരുന്നത് 2219 ആയി കുറഞ്ഞു.
കൊല്‍ക്കത്തയില്‍ 2322 രൂപയും, മുംബൈയില്‍ 2171. 50 പൈസയും, ചെന്നൈയില്‍ 2373 രൂപയും എന്നിങ്ങനെയാണ് പുതുക്കിയ വില. അതേസമയം വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

ഏപ്രില്‍ മാസത്തില്‍ 250 രൂപയും കഴിഞ്ഞ മാസം 103 രൂപയും വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലണ്ടറിന്റെ വിലവര്‍ധന ഹോട്ടല്‍ ഭക്ഷണത്തിന് ക്രമാതീതമായി വില ഉയരുന്നതിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
പുതുക്കിയ വില നിലവില്‍ വരുന്നതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലണ്ടര്‍ ഒന്നിന്ശരാശരി 2333 രൂപ വിലയാകും. പെട്രോള്‍, ഡീസല്‍ വിലയും കുറച്ച പശ്ചാത്തലത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയും കുറയ്ക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here