Nadapuram: നാദാപുരത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 13 വയസ്സുകാരനായി തിരച്ചില്‍ ശക്തം

നാദാപുരം(Nadapuram) ഉമ്മത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 13 വയസ്സുകാരനായുള്ള തിരച്ചില്‍ തുടരുന്നു. മുടവന്തേരി സ്വദേശി മിസ്ഹബിനെയാണ് ഇന്നലെ വൈകുന്നേരം ഒഴുക്കില്‍പ്പെട് കാണാതായത്. മിസ്ഹബിനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ മുഹമ്മദിനെ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിലവില്‍ പോലിസും(police) ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

സ്‌കൂള്‍ തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെയായിരുന്നു മിസ്ഹബും മുഹമ്മദും അപകടത്തില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് പുഴയില്‍ കുളിക്കുന്നത് മുതിര്‍ന്നവര്‍ വിലക്കിയിരുന്നെങ്കിലും ഇത് അവഗണിച്ച് കുട്ടികള്‍ പുഴയിലേക്കിറങ്ങുകയായിരുന്നു.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സമീപത്തുനിന്ന് മുഹമ്മദിനെ കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News