Lakhimpurkheri: ലഖിoപുർഖേരി കൂട്ടകൊലക്കേസിലെ പ്രധാനസാക്ഷിക്ക് നേരെ വധശ്രമം

ലഖിoപുർഖേരി കൂട്ടകൊലക്കേസിലെ പ്രധാനസാക്ഷിക്ക് നേരെ വധശ്രമം. വാഹനം വെടിവച്ച് നിർത്തിയ ശേഷം ദിൽബാഗ് സിങ്ങിന് നേരേ  ആക്രമികൾ വെടിയുതിർത്തു. സംഭവത്തിൽ അന്വേഷണം തുടരുന്നുവെന്ന് പൊലീസ്. മോദി സർക്കാരിനു നേരെ ഏറെ പ്രതിഷേധങ്ങൾക്ക് വഴി വച്ച ലഖിം പൂർ കൂട്ടകൊലപാതകത്തിലെ പ്രധാന സാക്ഷിക്ക് നേരെയാണ് ഇന്നലെ രാത്രി വധശ്രമം ഉണ്ടായത്.

കിസാൻ യൂണിയൻ ജില്ലാ പ്രസിഡന്റ് ദിൽബാഗ് സിങ്ങ് കഴിഞ്ഞ ദിവസം കാറിൽ സഞ്ചരിക്കുമ്പോഴാണ് വധശ്രമം നടന്നത്. ദിൽബാഗ് സഞ്ചരിച്ച വാഹനത്തിന്റെ ടയറിൽ വെടിവച്ച് നിർത്തിയ ശേഷം അദ്ദേഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.ഡ്രൈവറുടെ സീറ്റിന് പിന്നിലായി കുനിഞ്ഞ് ഇരുന്നതുകൊണ്ടാണ് വെടികൊള്ളാതെ രക്ഷപ്പെട്ടതെന്ന് ദിൽബാഗ് പ്രതികരിച്ചു. കേസിന്റെ വിചാരണ നടക്കുന്ന സാഹചര്യത്തിൽ

ഇത്തരത്തിലൊരു ആക്രമണം ഉണ്ടായത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തി. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ

ആശിഷ് മിശ്ര ഉൾപെട്ട കേസിലെ സാക്ഷിക്ക് നേരെയുള്ള വധ ശ്രമം വലിയ വിവാദങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here