നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം വേണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി(Dileep case). ദൃശ്യങ്ങള്‍ തന്റെ കൈവശം ഇല്ലെന്ന് ദിലീപ് ആവര്‍ത്തിച്ചു. അന്വേഷണ സംഘത്തിനെതിരെയും ദിലീപ് ആരോപണമുയര്‍ത്തി. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്നാണ് ആരോപണം. എന്നാല്‍, ദിലീപ് അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ ഉന്നയിക്കുന്നുവന്നെ് സര്‍ക്കാര്‍ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരെ(court) ഭാഗ്യലക്ഷ്മി(Bhagyalakshmi). കോടതികളില്‍ ആദ്യമേ വിധിയെഴുതി വച്ചു കഴിഞ്ഞുവെന്നും വിധി തയ്യാറാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ, ബാക്കിയെല്ലാം അവിടെ കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നത് നാടകമാണ്. ഹര്‍ജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്നത് അപമാനമാണ്. എന്താണ് പ്രോസിക്യൂട്ടര്‍മാര്‍ മാറാന്‍ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതന് ഒരു നീതി, സാധാരണക്കാരനോട് ഒരു നീതി എന്നതാണ് സമീപനമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here