Veena George: മഹാപ്രളയത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ കൈകളിലെത്തിയ കുഞ്ഞു മിത്ര ഇന്ന് മന്ത്രിയുടെ കൈപിടിച്ച് സ്‌കൂളിലേക്ക്

സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ പതിയെ ഒഴിഞ്ഞ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ മധ്യവേനലവധിക്കു ശേഷം തുറന്നത്. കുട്ടികളുടെ കളികളും ചിരികളുമൊക്കെയായി വീണ്ടും സ്‌കൂളും പരിസരങ്ങളും സജീവമാവുകയാണ്. കൂട്ടുകാരൊത്തു സംസാരിക്കാനും കളിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുട്ടികളും. നവാഗതരുടെ എല്ലാക്കാലത്തുമുള്ള പരിഭവങ്ങള്‍ക്കും ഇന്ന് സ്‌കൂള്‍ പരിസരംസാക്ഷിയായി.

പത്തനംതിട്ട ജില്ലയിലെ പ്രവേശനോത്സവങ്ങളുടെ ജില്ലാതല ഉദ്ഘാടനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കിലിട്ട ചിത്രങ്ങളും കുറിപ്പുമാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. 2018ല്‍ കേരളം കണ്ട മഹാപ്രളയത്തില്‍ മന്ത്രിയുടെ കൈകളിലെത്തിയ ഏഴു ദിവസം പ്രായമായ കുഞ്ഞു മിത്രയും ഇന്ന് സ്‌കൂളിലെത്തിയിരുന്നു. മിത്രയെ മന്ത്രി എടുത്തു നില്‍ക്കുന്ന ചിത്രം ആരുടെയും മനം കവരുന്നതാണ്. ആറന്മുള ഗവ. വിഎച്ച്എസ്എസിലായിരുന്നു ഈ അപൂര്‍വ്വ നിമിഷങ്ങള്‍. പുതിയ അധ്യായന വര്‍ഷത്തില്‍ സ്‌കൂളിലേക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി വിജയാശംസകളും നേര്‍ന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പുര്‍ണ്ണ രൂപം.
പുതിയ അധ്യായന വര്‍ഷം ആരംഭിച്ചു. പ്രവേശനോത്സവത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ആറന്മുള ഗവ.വി.എച്ച്.എസ്.എസില്‍ നിര്‍വ്വഹിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍ പുതുതായി എത്തിയവര്‍ക്കും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌നേഹാശംസകള്‍. ആറന്മുളയില്‍ അപ്രതീക്ഷിതമായി ഇന്ന് ഒരു സ്‌കൂള്‍ പ്രവേശനത്തിന് സാക്ഷ്യം വഹിച്ചു… 2018 മഹാപ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ കൈകളില്‍ എത്തിയ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിന്റെ … മിത്ര … മിത്രയും ഇന്ന് ആറന്മുള ഗവ.വി.എച്ച്.എസ്.എസിലെ പ്രീസ്‌കൂളില്‍ ചേരാന്‍ എത്തിയിരുന്നു …

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News