17 വര്‍ഷം മുന്‍പ് കാണാതായ രാഹുലിനെ കണ്ടെത്തിയതായി ബോംബെയില്‍ നിന്ന് കത്ത്

17 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍(Alappuzha) നിന്നും കാണാതായ രാഹുലിനെ കണ്ടെത്തിയതായുള്ള വിവരവുമായി ബോംബെയില്‍നിന്ന്(Bombay) കത്ത്. രാഹുലിന്റെ അമ്മയ്ക്കാണ് കത്ത് ലഭിച്ചത്. കത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റ അമ്മ പൊലീസില്‍(police) പരാതി നല്‍കി. പരാതിയില്‍ പറയുന്ന രാഹുലിനെക്കുറിച്ച് വീണ്ടും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിബിഐയും പൊലീസും അന്വേഷണം നടത്തിയ ശേഷമാണ് കേസില്‍ പുതിയ വഴിത്തിരിവ്.

Veena George: മഹാപ്രളയത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ കൈകളിലെത്തിയ കുഞ്ഞു മിത്ര ഇന്ന് മന്ത്രിയുടെ കൈപിടിച്ച് സ്‌കൂളിലേക്ക്

സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ പതിയെ ഒഴിഞ്ഞ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ മധ്യവേനലവധിക്കു ശേഷം തുറന്നത്. കുട്ടികളുടെ കളികളും ചിരികളുമൊക്കെയായി വീണ്ടും സ്‌കൂളും പരിസരങ്ങളും സജീവമാവുകയാണ്. കൂട്ടുകാരൊത്തു സംസാരിക്കാനും കളിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുട്ടികളും. നവാഗതരുടെ എല്ലാക്കാലത്തുമുള്ള പരിഭവങ്ങള്‍ക്കും ഇന്ന് സ്‌കൂള്‍ പരിസരംസാക്ഷിയായി.

പത്തനംതിട്ട ജില്ലയിലെ പ്രവേശനോത്സവങ്ങളുടെ ജില്ലാതല ഉദ്ഘാടനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കിലിട്ട ചിത്രങ്ങളും കുറിപ്പുമാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. 2018ല്‍ കേരളം കണ്ട മഹാപ്രളയത്തില്‍ മന്ത്രിയുടെ കൈകളിലെത്തിയ ഏഴു ദിവസം പ്രായമായ കുഞ്ഞു മിത്രയും ഇന്ന് സ്‌കൂളിലെത്തിയിരുന്നു. മിത്രയെ മന്ത്രി എടുത്തു നില്‍ക്കുന്ന ചിത്രം ആരുടെയും മനം കവരുന്നതാണ്. ആറന്മുള ഗവ. വിഎച്ച്എസ്എസിലായിരുന്നു ഈ അപൂര്‍വ്വ നിമിഷങ്ങള്‍. പുതിയ അധ്യായന വര്‍ഷത്തില്‍ സ്‌കൂളിലേക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി വിജയാശംസകളും നേര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News