Beetroot; ആഹാ… ബീറ്റ്‌റൂട്ട് ഇത്ര സൂപ്പറായിരുന്നോ? ഗുണങ്ങൾ ഏറെയാണ്

ബീറ്റ്‌റൂട്ട് എല്ലാ ആളുകള്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറിയല്ല . എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ധാതുക്കളും അവശ്യ വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന ബീറ്റ്‌റൂട്ട് (beetroot) വിവിധ രോഗങ്ങൾ ഭേദമാകാൻ വളരെ ഗുണം ചെയ്യുന്ന പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്.

എന്നാൽ ഈ ബീറ്റ്‌റൂട്ടിന് തലച്ചോറിന്റെ പ്രവര്‍ത്തനം വരെ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ക്കറിയാമോ? ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകള്‍ക്ക് രക്തക്കുഴലുകൾ കൂടുതൽ വികസിക്കുന്നതിനും ഇതുവഴി തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കഴിയും. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ വിവിധ രീതിയില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്താം. അവ ഏതൊക്കെയെന്ന് നോക്കാം.

സാലഡ്

Moroccan Beetroot Salad With Yogurt Dressing Recipe

ബീറ്റ്‌റൂട്ട് പാചകം ചെയ്യാതെ തന്നെ സാലഡിന്റെ രൂപത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ ചിലര്‍ക്ക് ഇതിന്റെ രുചി ഇഷ്ടപ്പെടണമെന്നില്ല, അതിനാല്‍ അതില്‍ കുറച്ച് നാരങ്ങയോ ഉപ്പോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. എല്ലാ ഭക്ഷണത്തോടൊപ്പവും നിങ്ങള്‍ക്ക് ഇത് കഴിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ക്ക്, 200-250 മില്ലി ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് അല്ലെങ്കില്‍ 80-100 ഗ്രാം ബീറ്റ്‌റൂട്ട് സലാഡുകളില്‍ ദിവസവും കഴിക്കുന്നത് രക്ത സമ്മർദ്ദവും രക്തപ്രവാഹ പ്രശ്‌നങ്ങളും കുറയ്ക്കാനും രക്താണുക്കളുടെ ആരോഗ്യകരമായ അളവ് നിലനിര്‍ത്താനും സഹായിക്കും.

ബീറ്റ്‌റൂട്ട് ജ്യൂസ്

Beetroot juice benefits brain and heart through oral microbiome modulation

ബീറ്റ്‌റൂട്ട് കഴിക്കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഉണ്ടാക്കി രാവിലെ പ്രഭാതഭക്ഷണത്തിന്റെ സമയത്ത് കഴിക്കാം. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കാനും പ്രയാസമാണെങ്കില്‍ അതിനോടൊപ്പം മറ്റ് പഴങ്ങളും പച്ചക്കറികളും ചേര്‍ന്ന് ജ്യൂസ് രൂപത്തില്‍ കഴിക്കാം. ബീറ്റ്റൂട്ട് ജ്യൂസില്‍ ധാരാളം ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുന്നു.

ബീറ്റ്‌റൂട്ട് പറാത്ത

Whole Wheat Beetroot Paratha Recipe by Archana's Kitchen

ബീറ്റ്റൂട്ട് ഫില്ലിംഗ് ഉപയോഗിച്ച് നിറച്ച ഒരു ഗോതമ്പ് വിഭവമാണ് ബീറ്റ്‌റൂട്ട് പറാത്ത. മറ്റ് പറാത്തകളില്‍ നിന്ന് വ്യത്യസ്തമായി, ബീറ്റ്റൂട്ട് പറാത്തകള്‍ക്ക് നേരിയ മധുരമുണ്ടാകും. അച്ചാറിനോടൊപ്പമോ തൈരിനൊപ്പമോ നിങ്ങള്‍ക്ക് ബീറ്റ്‌റൂട്ട് പറാത്ത കഴിക്കാവുന്നതാണ്.

ബീറ്റ്‌റൂട്ട് കബാബ്

Beetroot Kebabs With Creamy Mustard Dip | Naturally Nidhi

ക്യാരറ്റ്, ബീറ്റ്റൂട്ട്, ഓട്സ്, മസാലകള്‍ എന്നിവ ഉപയോഗിച്ചാണ് ബീറ്റ്‌റൂട്ട് കബാബ് തയ്യാറാക്കുക. പുതിന ചട്ണിക്കൊപ്പം വൈകുന്നേരത്തെ ലഘുഭക്ഷണമായി ഇവ കഴിക്കാം.

ബീറ്റ്‌റൂട്ട് ഹല്‍വ

Beetroot Halwa » Dassana's Veg Recipes

ബീറ്റ്‌റൂട്ട്, പാല്‍, പഞ്ചസാര, ഏലയ്ക്ക, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ഉപയോഗിച്ചാണ് ബീറ്റ്‌റൂട്ട് ഹല്‍വ തയ്യാറാക്കുന്നത്. ഇത് രുചികരമായ ഒരു വിഭവമാണ്. കൂടാതെ, ധാരാളം ആരോഗ്യ ഗുണങ്ങളും ഈ ഹല്‍വയ്ക്കുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News