ആണ്‍കോട്ടയിലേക്ക് ചരിത്രം മാറ്റി കുറിച്ച് ആദ്യത്തെ പെണ്‍കുട്ടി എത്തി

ചാലക്കുടി ഗവണ്‍മെന്റ് ബോയിസ് ഹൈസ്‌കൂളിന്റെ ചരിത്രം മാറ്റുയെഴുതുന്നതായിരുന്നു ഇത്തവണത്തെ അധ്യയന വര്‍ഷം.130 വര്‍ഷമായി ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളി ആദ്യമായി ഒരു പെണ്‍കുട്ടിയും പഠിക്കാനെത്തി. ആദ്യമായെത്തിയ ലക്ഷ്മിയെ കാണാം

ചാലക്കുടി ഗവണ്‍മെന്റ ഹൈസ്‌കൂളിന്റെ കവാടത്തിലൂടെ ലക്ഷ്മിയെത്തിയപ്പോള്‍ 130 വര്‍ഷത്തെ ചരിത്രമാണ് മാറിയത്. ബ്രിട്ടീഷ് ഭരണകാലത്താണ് ചാലക്കുടിയില്‍ ആണ്‍കുട്ടികളുള്‍ക്ക് മാത്രമായി സ്‌കൂള്‍ ആരംഭിച്ചത്. താലൂക്ക് ഓഫീസിന് സമീപം പെണ്‍ പള്ളിക്കൂടവും സ്ഥാപിതമായി. ചാലക്കുടി ഗവ. ഹൈസ്‌കൂളിലേക്ക് അഡ്മിഷന്‍ എടുക്കാന്‍ എത്തിയ ആദ്യ പെണ്‍കുട്ടിയായ ലക്ഷ്മിയെ അധ്യാപകര്‍ സ്വീകരിച്ചു

ചാലക്കുടി ഗവണ്‍മെന്റ് ബോയിസ് സ്‌കൂളിലെ എല്‍.പി. വിഭാഗത്തില്യം ,ഹയര്‍ സെക്കന്ററി വിഭാഗത്തിലും നേരത്തെ തന്നെ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ആകെ 700 കുട്ടികളുള്ള സ്‌കൂളില്‍ ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News