Moto G22; ക്വാഡ് ക്യാമറ, മോട്ടോ G22 വിപണിയിൽ; വില അറിയണ്ടേ?

ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള ബ്രാൻഡ് ഇന്ത്യയിൽ പുതിയ ബജറ്റ് ഫോണായി മോട്ടോ G22 അവതരിപ്പിച്ചു. കഴിഞ്ഞ മാസം യൂറോപ്പിൽ അരങ്ങേറ്റം കുറിച്ച മോട്ടോ G22ന്റെ പ്രധാന ആകർഷണം ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനും ക്വാഡ് റിയർ ക്യാമെറയുമാണ്. റെഡ്മി 10, ഇൻഫിനിക്‌സ് നോട്ട് 11S, റിയൽമി C25Y, സാംസങ് ഗാലക്‌സി M12 എന്നീ സ്മാർട്ട്ഫോണുകളോട് മത്സരിക്കുന്ന മോട്ടോ G22 ഇന്ത്യയിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിലാണ് വില്പനക്കെത്തിയിരിക്കുന്നത്.

10,999 രൂപയാണ് മോട്ടോ G22യുടെ വില. കോസ്മിക് ബ്ലാക്ക്, ഐസ്ബർഗ് ബ്ലൂ, മിന്റ് ഗ്രീൻ നിറങ്ങളിൽ വാങ്ങാവുന്ന മോട്ടോ G22യുടെ വില്പന ഈ മാസം 13 ബുധനാഴ്ച മുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 13, 14 തീയതികളിൽ മോട്ടോ G22 ഫ്ലിപ്കാർട്ട് വഴി വാങ്ങുമ്പോൾ 1000 രൂപ ഡിസ്‌കൗണ്ടും മോട്ടറോള ഒരുക്കിയിട്ടുണ്ട്.

സ്റ്റോക്ക് ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മോട്ടോ G22ന് 20:9 ആസ്പെക്ട് റേഷ്യോയും 90Hz റിഫ്രഷ് റേറ്റുമുള്ള 6.5-ഇഞ്ച് HD+ (720×1,600 പിക്‌സൽ) മാക്‌സ് വിഷൻ ഡിസ്‌പ്ലേയാണ്. ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G37 SoC പ്രോസസറാണ് ഹാൻഡ്സെറ്റിൽ.

എഫ്/1.8 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറയാണ് ആകർഷണം. 8-മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടർ, 2-മെഗാപിക്സൽ ഡെപ്ത് സെൻസർ, 2-മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് മറ്റുള്ള സെൻസറുകൾ. പിൻ ക്യാമറ സജ്ജീകരണത്തിന് 30fps ഫ്രെയിം റേറ്റിൽ ഫുൾ-എച്ച്‌ഡി വീഡിയോകൾ റെക്കോർഡ് ചെയ്യാം. ഒരു എൽഇഡി ഫ്ലാഷ് ലൈറ്റും ഈ ക്ലസ്റ്ററിലുണ്ട്.
സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, മോട്ടോ G22ൽ 16-മെഗാപിക്സൽ സെൽഫി ക്യാമറയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here