Sourav Ganguly: സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്കെന്ന് സൂചന

രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കി സൗരവ് ഗാംഗുലി. അമിത് ഷായുമായി കൂടിക്കാ‍ഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ജീവിതത്തിലെ പുതിയ അധ്യായത്തിനായി എല്ലാവരുടെയും പിന്തുണ വേണമെന്ന് ദാദയുടെ ട്വീറ്റ്. എന്നാല്‍, ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവെച്ചെന്ന വാര്‍ത്ത ബിസിസിഐ നിഷേധിച്ചു.

ക്രിക്കറ്റിനൊപ്പമുള്ള ജീവിതയാത്ര 30 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്നായിരുന്നു സൗരവ് ഗാംഗുലിയുടെ ട്വീറ്റ്. ഇതുവരെ കടന്നുപോയ വ‍ഴിയില്‍ കൂടെ നിന്നവര്‍ക്ക് നന്ദിയറിയിച്ച ഗാംഗുലി പുതിയ വ‍ഴിത്തിരിവില്‍ കൂടെയുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു.

ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവെച്ചെന്ന വാര്‍ത്ത ബോര്‍ഡ് തന്നെ നിഷേധിച്ചു. ബിജെപിയിലേക്കുള്ള പോക്കാണെന്നും അമിത് ഷായുമായി കൂടിക്കാ‍ഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഓഫ്സൈഡിലേക്ക് പന്ത് പായിച്ച് സ്കോര്‍ ചെയ്യുന്നതിന്‍റെ തമ്പുരാനായിരുന്നു സൗരവ് ഗാംഗുലി. ജീവിതത്തിലെ പുതിയ വ‍ഴി ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഓഫ്സൈഡിലേക്കാകുമ്പോള്‍ കടുത്ത വിമര്‍ശനം ക്രിക്കറ്റ് ലോകത്ത് നിന്ന് ഉയരുമെന്നുറപ്പ്. ബിസിസിഐ  ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിജെപി പ്രവേശനത്തിനുള്ള വേദിയാകുന്നുവെന്ന പരിഹാസം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുക‍ഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here