Aadujeevitham; ആടുജീവിതം ലൊക്കേഷനിൽ എ ആർ റഹ്‌മാന്റെ സർപ്രൈസ് വിസിറ്റ്…

ആടുജീവിതം ലൊക്കേഷനിൽ എ ആർ റഹ്‌മാൻ.പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ആടുജീവിതം ഷൂട്ടിംഗ് പുരോഗമിക്കുന്നതിന്റെ ഇടയിലാണ് ഇന്ത്യൻ സംഗീത സംവിധായകൻ എ ആർ റഹ്‌മാന്റെ ലൊക്കേഷനിലേക്കുള്ള വരവ്.

രണ്ട് മാസം മുമ്പ് സഹാറ മരുഭൂമിയിൽ നിന്നുള്ള ലൊക്കേഷൻ വീഡിയോ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. ‘ആടുജീവിതം’ സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31നാണ് പൃഥ്വി അള്‍ജീരിയയിലേക്ക് പോയിരുന്നത്. നാൽപത് ദിവസത്തോളം സഹാറ മരുഭൂമിയിൽ ഷൂട്ട് ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നും പുതിയൊരു ചിത്രം പൃഥ്വി തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

ജോർദാനിലെ വാദി റമിലേക്ക് ആടുജീവിതം ടീമിനെ പ്രചോദിപ്പിക്കാൻ വന്നത് ആരാണ് എന്ന് നോക്കൂ! നന്ദി എ.ആർ. റഹ്മാൻ സാർ, ഞങ്ങളെ ഏറെ പ്രത്യേകതയുള്ളവരാണെന്ന് തോന്നിപ്പിച്ചതിന്, എന്ന് കുറിച്ചുകൊണ്ട് സംഗീത മാന്ത്രികൻ എആർ റഹ്മാനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. സിനിമയുടെ ലൊക്കേഷനിൽ എത്തിയതിന് റഹ്മാനോട് നന്ദി പറഞ്ഞിരിക്കുകയാണ് താരം.

അതേസമയം, മോഹൻലാൽ ചിത്രമായ യോദ്ധ സിനിമയ്ക്ക് ശേഷം എആർ റഹ്മാൻ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന മലയാളം സിനിമയാണ് ആടുജീവിതം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അതിനാൽ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. ലോകമൊട്ടാകെയുള്ള സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസ്സിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം.

സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്‍റെ കഷ്ടപ്പാടുകള്‍ കുറച്ചുനാള്‍ മുമ്പ് ഒരഭിമുഖത്തിൽ പൃഥ്വി തുറന്നു പറഞ്ഞിരുന്നു. ബെന്ന്യാമിൻ എഴുതിയ ശ്രദ്ധേയ നോവൽ ആടുജീവിതം അതേ പേരിൽ തന്നെയാണ് ബ്ലെസി തിരക്കഥയൊരുക്കി സിനിമയാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News