M V Govindan Master: വൃക്ക രോഗികള്‍ക്ക് മാസം 4000 രൂപ സഹായം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വൃക്ക രോഗികള്‍ക്ക് മാസം 4000 രൂപ വരെ സഹായം നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master). പൊതുവിഭാഗത്തിന് വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് മൂന്ന് ലക്ഷം രൂപയുമായിരിക്കുമെന്നും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി പരിഗണിക്കാതെ ആനുകൂല്യം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളില്‍ നല്‍കാവുന്ന സബ്‌സിഡി മാര്‍ഗരേഖ തയ്യാറായി. വൃക്ക രോഗികള്‍ക്ക് ആഴ്ചയില്‍ 1000 രൂപ ക്രമത്തില്‍ എല്ലാ മാസവും 4000 രൂപ നല്‍കുന്നതിന് അനുമതി നല്‍കി. പൊതുവിഭാഗത്തിന് വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് മൂന്ന് ലക്ഷം രൂപയുമായിരിക്കും. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി പരിഗണിക്കാതെ ആനുകൂല്യം ലഭ്യമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News