Malappuram: മലപ്പുറത്ത് കാട്ടുപന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം; 3 പേര്‍ പിടിയില്‍

മലപ്പുറത്ത്(Malappuram) കാട്ടുപന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ഹാരിസ്, പുഴക്കാട്ടിരി സ്വദേശികളായ ഇബ്രാഹിം, വാസുദേവന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രണ്ടു പേര്‍ സംഭവത്തില്‍ അറസ്റ്റിലായിരുന്നു(arrest).

Palakkad: മീൻ പിടിക്കാനിറങ്ങിയ  യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു

പാലക്കാട് മണ്ണാർക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ മീൻ പിടിക്കാനിറങ്ങിയ  യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. തമിഴ് നാട് പില്ലൂർ ഡാം സ്വദേശി രാജേന്ദ്രൻ (18) ആണ് ഒഴിക്കിൽ പെട്ടത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം. കൈവല ഉപയോഗിച്ചാണ് മീൻ പിടിയ്ക്കുന്നതിനിടെയാണ് അപകടം. മണ്ണാർക്കാട് നിന്നുള്ള ഫയർ ഫോഴ്സും സിവിൽ ഡിഫൻസ് വളണ്ടിയർമാരും സ്കൂബ ടീഉം സംയുക്തമായി തിരച്ചിൽ നടത്തി. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News