മലയാളി താരം ക്രിസ്റ്റി ഡേവിഡ് എഫ് സി ഗോവയോട് ബൈ പറഞ്ഞു

ഐഎസ്എല്ലിൽ എഫ് സി ഗോവയുടെ താരമായിരുന്ന ക്രിസ്റ്റി ഡെവിസ് ക്ലബ്‌ വിട്ടു. ക്രിസ്റ്റി ക്ലബ് വിട്ടതായി എഫ് സി ഗോവ തന്നെയാണ് അറിയിച്ചത്. 2019 ൽ ഗോവൻ ക്ലബ്ബിൽ എത്തിയ താരം . കഴിഞ്ഞ വർഷത്തെ ഡ്യൂറണ്ട് കപ്പിലടക്കം മികച്ച പ്രകടനം നടത്തിയിരുന്നു.

കേരളത്തിലെ മികച്ച യുവ താരങ്ങളിൽ ഒന്നായാണ് മുൻ സന്തോഷ്‌ ട്രോഫി താരം കൂടിയായ ക്രിസ്റ്റിയെ കണക്കാക്കുന്നത്. ചാലക്കുടി സ്വദേശിയായ ക്രിസ്റ്റി കേരള വർമ്മ കോളേജിനായി നടത്തിയ പ്രകടനങ്ങളിലൂടെയാണ് ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. 2019ലെ ഗോൾ ടൂർണമെന്റിൽ കേരള വർമ്മയ്ക്കായി കളിച്ച ക്രിസ്റ്റി ആ ടൂർണമെന്റിൽ ടോപ്പ് സ്കോററും മികച്ച താരവുമായിരുന്നു.

ഇത്തവണത്തെ കേരള പ്രീമിയർ ലീഗിൽ എഫ് സി കേരള ജേഴ്സിയിലും ക്രിസ്റ്റി ഉണ്ടായിരുന്നു. മുമ്പ് കോഴിക്കോട് യൂണിവേഴ്സിറ്റി ടീമിന്റെയും ഭാഗമായിട്ടുണ്ട് ഈ മുന്നേറ്റ താരം 21കാരനായ ക്രിസ്റ്റിയുടെ ദേശീയ തലത്തിലുള്ള ആദ്യ ക്ലബായിരുന്നു എഫ് സി ഗോവ. ക്രിസ്റ്റി ഏത് ക്ലബ്ബിലേക്കാവും ഇനി പോവൂക എന്നത് വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here