Saudi Arabia: 500 ബില്ല്യണ്‍ ഡോളര്‍ ചെലവ്; സൗദിയില്‍ വരുന്നു ലോകത്തെ ഏറ്റവും വലിയ കെട്ടിടം

ലോകത്തെ ഏറ്റവും വലിയ കെട്ടിടം ഇനി സൗദി അറേബ്യയില്‍ ഉയരാന്‍ പോകുന്നു . രാജ്യത്തെ ആള്‍താമസം കുറഞ്ഞ ചെങ്കടല്‍ തീരത്ത് അംബരചുംബികളായ ഇരട്ടഗോപുരം നിര്‍മിക്കാനാണ് സൗദി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയോം പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ചെങ്കടല്‍ തീരത്ത് 500 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് സൗദി കെട്ടിടം നിര്‍മ്മിക്കുക.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയാണ് നിയോം. നിര്‍മാണം പൂര്‍ത്തിയായാല്‍ കാഴ്ചയുടെ അത്ഭുതങ്ങള്‍ ഒളിപ്പിച്ച പടുകൂറ്റന്‍ കെട്ടിടമായിരിക്കും സൗദിയിലെ അംബരചുംബി. ലോകത്തെ മറ്റു കെട്ടിടങ്ങളെക്കാള്‍ വളരെ വലുതായിരിക്കും ഇരട്ടഗോപുരം. ഏകദേശം 500 മീറ്റര്‍ ഉയരവും മീറ്റര്‍ കണക്കിന് നീളവും കെട്ടിടത്തിനുണ്ടാകുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിയോം പദ്ധതിയുടെ ഭാഗമായി ചെങ്കടല്‍ തീരത്ത് ഭൂമിക്കടിയിലൂടെയുള്ള ഹൈപ്പര്‍-സ്പീഡ് റെയില്‍ പദ്ധതിയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി അത്യാധുനിക ബദല്‍ മാര്‍ഗങ്ങളായിരുന്നു നിയോമില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

ഇതില്‍നിന്ന് വ്യത്യസ്തമായാണ് ലോകത്തെ ഏറ്റവും വലിയ കെട്ടിടം ഇവിടെ ഉയരുമെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.വലിയതോതില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് എണ്ണ വില്‍പ്പനയ്ക്ക് പുറമേ മറ്റൊരു വരുമാനം കണ്ടെത്താനും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.

നിലവില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം യുഎഇയിലെ ബുര്‍ജ് ഖലീഫയാണ്. ലോകത്തെ എറ്റവും ഉയരമേറിയ കെട്ടിടം ജിദ്ദയില്‍ നിര്‍മിക്കുമെന്ന് നേരത്തെ സൗദി രാജകുമാരനായ അല്‍വലീദ് ബിന്‍ തലാല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മാണം ഭാഗികമായി മാത്രമേ പൂര്‍ത്തിയായിട്ടുള്ളു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News