Malaysia: മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; ഇരകളായി നിരവധി മലയാളികള്‍

രണ്ട് വര്‍ഷത്തിന് ശേഷം മലേഷ്യ(Malaysia) രാജ്യാന്തര അതിര്‍ത്തികള്‍ തുറന്നതോടെ മലേഷ്യയില്‍ മനുഷ്യക്കടത്ത് മാഫിയകള്‍ ജോലിവാഗ്ദാനങ്ങളുമായി വീണ്ടും സജീവമായി. കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ എങ്ങിനെയെങ്കിലും വിദേശത്തൊരു ജോലി തേടാന്‍ അലയുന്ന ഉദ്യോഗാര്‍ഥികളാണ് ഇരകളായി മാറുന്നത്.. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ യുവാക്കളാണ് വീസ തട്ടിപ്പിനിരയായി മലേഷ്യയില്‍ എത്തുന്നത്.

നിലവില്‍ അതിര്‍ത്തി തുറന്ന് കേവലം രണ്ട് മാസമായപ്പോഴേക്കും ഒട്ടേറെ മലയാളി യുവാക്കളാണ് നാട്ടിലേക്ക് തിരിച്ചു പോവാനാവാതെ ഏജന്റുമാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കി തട്ടിപ്പിനിരയായ സത്യം തിരിച്ചറിയുന്നത്. വിസിറ്റിങ് വീസയിലൂടെ ആളുകളെ കടത്തുന്ന വന്‍ ലോബികളുടെ ചതിയില്‍ പെട്ടാണ് ഇത്തരം യുവാക്കള്‍ മലേഷ്യയിലെത്തിപ്പെടുന്നത്. കേവലം നാലായിരം രൂപ മാത്രം നല്‍കി ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ നേടിയെടുക്കാവുന്ന സന്ദര്‍ശക വീസ വാഗ്ദാനം നല്‍കിയാണ് മനുഷ്യക്കടത്ത് മാഫിയകള്‍ യുവാക്കള്‍ക്കായി വലവിരിക്കുന്നത്. കേരളത്തിലും കോയമ്പത്തൂര്‍, ചെന്നൈ ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന വന്‍ റാക്കറ്റുകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News