Nepal: നേപ്പാള്‍ വിമാനാപകടം: ബ്ലാക്ക് ബോക്സ് കിട്ടി

നേപ്പാളില്‍(Nepal) 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടമുണ്ടായ മുസ്താങ് ജില്ലയില്‍ കൊവാങ് ഗ്രാമത്തിലെ മലമ്പ്രദേശത്തുനിന്ന് ചൊവ്വാഴ്ചയാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയ്ക്കായി കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി.

മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദാന്വേഷണത്തിന് സര്‍ക്കാര്‍ അഞ്ചംഗ കമീഷനെ നിയോഗിച്ചു. താനെയില്‍നിന്നുള്ള നാലംഗ കുടുംബം ഉള്‍പ്പെടെ 22 പേരാണ് അപകടത്തില്‍ മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News