Air India: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പകുതി നിരക്കുമായി എയര്‍ ഇന്ത്യ

ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള എയര്‍ ഇന്ത്യയില്‍ ഇനി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പകുതി നിരക്കില്‍ യാത്ര ചെയ്യാം. അമ്പത് ശതമാനം നിരക്കിളവില്‍ ഇന്ത്യയില്‍ എവിടെയും യാത്ര ചെയ്യാമെന്നാണ് ടാറ്റ അറിയിച്ചത്. ജനന തീയതിയുള്ള ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കൈയിലുണ്ടായിരിക്കണം. എയര്‍ ഇന്ത്യയുടെ എക്കേണമി വിഭാഗത്തിലുള്ള സീറ്റുകളിലാണ് ഇളവ് ലഭ്യമാവുക.

NMC: പഠനം മുടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കണമെന്ന ആവശ്യം നിരസിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍

കൊവിഡ്(COVID) പ്രതിസന്ധിയെ തുടര്‍ന്ന് പഠനം മുടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കണമെന്ന ആവശ്യം നിരസിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍(NMC). മെഡിക്കല്‍ കമ്മീഷനുമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ചയും പരാജയപെട്ടു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ഇന്ത്യയില്‍ പരീശീലനം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അത് നിരസിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കമ്മീഷനുമായി ചര്‍ച്ച നടത്തിയത്. പക്ഷേ ചര്‍ച്ച പരാജയപെടുകയായിരുന്നു. ഇന്ത്യയില്‍ പരിശീലനം നല്‍കാന്‍ കഴിയില്ലെന്നാണ് കമ്മീഷന്‍ അറിയിച്ചത്.

നാട്ടിലെത്തിയിട്ട് രണ്ടര വര്‍ഷത്തിലേറെയായി. പഠനം ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയില്ല. ജോലി ചെയ്യണമെങ്കില്‍ പ്രായോഗിക പരിശീലനം ഇല്ലാതെ പറ്റില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ഇന്ത്യയില്‍ പരിശീലനം നല്‍കാന്‍ സാധിക്കില്ലെന്ന നിലപാട് മെഡിക്കല്‍ കമ്മീഷനും അറിയിച്ചതോടെ വിദ്യാര്‍ത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലാണ്. അതേ സമയം വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ നിരാഹാര സമരം നടത്തിയിരുന്നു. തങ്ങളുടെ അവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News