Bihar: ബിഹാറിൽ ജാതി സെന്സസുമായി സർക്കാർ മുന്നോട്ട്

ബിഹാറിൽ ജാതി സെന്സസുമായി സർക്കാർ മുന്നോട്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. അടുത്ത മന്ത്രി സഭ യോഗത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബിഹാറിൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.

ഇന്ന് ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം എടുത്തത്. സർവകക്ഷി യോഗം ചേർന്ന ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനൊപ്പമാണ്   ഇക്കാര്യം പ്രഖ്യാപിച്ചത്.  ബിജെപി എതിർപ്പ് മറികടന്നാണ് നിതീഷിൻ്റെ തീരുമാനം. 1931 നു ശേഷം രാജ്യത്ത് ഇതുവരെ ജാതി തിരിച്ചുള്ള സെൻസസ് നടന്നിട്ടില്ല. എല്ലാ മതത്തിലും ജാതിയിലും പെട്ടവർക്കായി സെൻസസ് നടത്തും.

ദരിദ്രരായ ജനങ്ങൾക്ക് വേണ്ടിയുള്ള വികസന പ്രവർത്തനങ്ങൾ നടത്തുകയാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ഇതേ ആവശ്യം നേതാക്കൾ ഉന്നയിച്ചിരുന്നു. പക്ഷേ കേന്ദ്രസർക്കാർ ജാതി സെൻസസ് തീരുമാനത്തോട് വഴങ്ങിയിരുന്നില്ല.

 ജാതി അടിസ്ഥാനമാക്കിയുള്ള സർവെയാണ് നടത്തുകയെന്നും  സെൻസസ് അല്ലെന്നുമാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറയുന്നത്. കേന്ദ്രസർക്കാരാണ് സർവ്വേക്ക്  ധനസഹായം നൽകേണ്ടത്.  അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച് ബിൽ നടപ്പിലാക്കുമെന്നും നവംബറിൽ നടപടികൾ തുടങ്ങുമെന്നും തേജസ്വി യാദവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News