Hardik Patel: ഹാർദിക് പട്ടേൽ ഇന്ന് ബിജെപിയിൽ ചേരും

ഗുജറാത്ത് കോൺഗ്രസ് മുൻ വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ(Hardik Patel) ഇന്ന് ബിജെപിയിൽ ചേരും. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടത്.

കോൺഗ്രസ് ഹിന്ദു വിരുദ്ധരാണെന്നും ഗുജറാത്തിന്റെ വികസന വിരോധികളാണെന്നും വിശേഷപ്പിച്ചായിരുന്നു ഹാർദിക് പട്ടേലിന്റെ പടിയിറക്കം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഹാർദിക് പാർട്ടി വിട്ടത് കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്.

പാട്ടീദാർ സംവരണത്തിന്റെ പേരിൽ പാർട്ടിക്ക് ഭീഷണി സൃഷ്ടിച്ച ഹാർദിക് പട്ടേലിന് അംഗത്വം നൽകുന്നതിൽ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾക്കും എതിർപ്പുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News