Arrest: ഗുണ്ടാകുടിപ്പക; കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; 2 പേര്‍ പിടിയില്‍

ഗുണ്ടാകുടിപ്പകയെ തുടർന്നുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ കൊലക്കേസ് പ്രതി മരിച്ചു (death). വഴയില സ്വദേശി മണിച്ചനാണ് മരിച്ചത്. പരുക്കേറ്റ തിരുമല സ്വദേശി ഹരികുമാർ ചികിത്സയിലാണ്.

ഇന്നലെ രാത്രി ഒമ്പതുമണിക്കാണ് തിരുവനന്തപുരം(tvm) പേരൂർക്കടയ്ക്ക് സമീപത്തെ വഴയിലയിലെആറാം കല്ലിലെ ലോഡ്ജിൽ ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിലായി. ദീപക് ലാൽ അരുൺ ജി രാജീവ് എന്നിവരാണ് പിടിയിലായത്.

നാലുപേർ ചേർന്ന് ലോഡ്ജിൽ വെച്ച് മദ്യപിക്കുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തതായി പൊലീസ് പറയുന്നു. വാളുകൊണ്ടാണ് രണ്ടുപേർക്കും വെട്ടേറ്റത്. മരിച്ച മണിച്ചന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് മണിച്ചൻ മരിക്കുന്നത്. സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിലായി. ദീപക് ലാൽ അരുൺ ജി രാജീവ് എന്നിവരാണ് പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here