K Rajan: ആര്‍.ഡി.ഒ കോടതി ലോക്കറിലെ തൊണ്ടിമുതൽ നഷ്ടപ്പെട്ട സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി: മന്ത്രി കെ.രാജൻ

ആര്‍.ഡി.ഒ കോടതി ലോക്കറിലെ തൊണ്ടിമുതൽ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ(K Rajan). സർക്കാരിന് ഇക്കാര്യത്തിൽ ഒളിച്ചുവയ്ക്കാനോ മറച്ചുവയ്ക്കാനോ ഒന്നുമില്ല.

ആരായാലും നടപടി ഉണ്ടാകും. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.

വകുപ്പുതല അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കും. പരിശോധിച്ച് നടപടി ഉണ്ടാകുമെന്നും റവന്യൂ മന്ത്രി കൈരളി ന്യൂസിനോട്
പറഞ്ഞു.

K Rajan: ഭൂരഹിതരില്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യം: മന്ത്രി കെ രാജൻ

ഭൂരഹിതര്‍ക്ക് ഭൂമിയും ഭൂമിയുള്ളവര്‍ക്ക് അതിന്‍റെ രേഖയും നല്‍കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജന്‍(K Rajan). ഈ വര്‍ഷം മാത്രം 54,535 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഒരു വര്‍ഷം ഇത്രയധികം പട്ടയങ്ങള്‍ മുന്‍പ് ഒരിക്കലും നല്‍കിയിട്ടില്ല.

ആകെ 2,31,535 പട്ടയങ്ങള്‍ പിണറായി സര്‍ക്കാര്‍ ഇതുവരെ വിതരണം ചെയ്തെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. പാവപ്പെട്ടവന്റെ വീടും ഭൂമിയുമെന്ന സ്വപ്നം സർക്കാർ നിറവേറ്റിയെന്നും ഭൂരഹിതരില്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ റീസർവേ യാഥാർഥ്യമാക്കുമെന്നുംറവന്യൂവകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel