Payipra: പായിപ്ര പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ കെ മോഹനൻ അന്തരിച്ചു

മൂവാറ്റുപുഴ പായിപ്ര(payipra) പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ കെ മോഹനൻ (72) ഒഴക്കനാട്ട് അന്തരിച്ചു. ദീർഘ നാൾ പായിപ്ര സർവ്വീസ് സഹകരണ സംഘം പ്രസിഡൻ്റ് ആയിരുന്നു.

സിപിഐ എം പായിപ്ര ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം വില്ലേജ് സെക്രട്ടറി എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുൻ എംപി പി പി എസ്തോസിൻ്റെ ഡ്രൈവർ ആയിരുന്നു.

മുളവൂർ മറ്റരായിൽ കുടുബാംഗം ഗിരിജയാണ് ഭാര്യ. മക്കൾ: മിഥുൻ മോഹൻ, മേഘ മോഹൻ. മരുമക്കൾ: അരുൺ (എസ്ബിഐ മൂവാറ്റുപുഴ), അഡ്വ. വിനീത. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പായിപ്രയിലെ വീട്ടു വളപ്പിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News