Tanker Lorry: ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

വടകര കെ.ടി ബസാറിൽ ഗ്യാസ് ടാങ്കർ ലോറി(gas tanker lorry) മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന ടാങ്കർ ലോറി വടകര കെ.ടി. ബസാറിന് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി കെടി ബസാറിന് സമീപത്തെ പഴയ റോഡിലേക്ക് മറിയുകയായിരുന്നു.

ടാങ്കറിൽ ഗ്യാസ് ഉണ്ടായിരുനെങ്കിലും ഗ്യാസ് ലീക്ക് ആവാത്തത് ആശ്വാസകരമായി. അപകടത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല. നിലവിൽ ലോറിയിൽ നിന്നും ടാങ്കർ മാറ്റിയിട്ടുണ്ട്.

Navy: നാദാപുരം ഉമ്മത്തൂർ പുഴയിൽ കാണാതായ കുട്ടിക്കായി നാവികസേനയുടെ തെരച്ചില്‍

നാദാപുരം ഉമ്മത്തൂർ പുഴയിൽ കാണാതായ 13 വയസ്സുകാരനായി നാവികസേന(Navy) തെരച്ചിൽ നടത്തുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുടവന്തേരി സ്വദേശി മിസ്ഹബിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്.

പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും മിസ്ഹബിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇന്ന് നാവികസേനയെത്തി തെരച്ചിൽ നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here