ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇടവ ബഷീറിനെയും കെ കെയെയും നമുക്ക് നഷ്ടമാകുമായിരുന്നില്ല: ഡോ നിഗില്‍ ക്ലീറ്റസ്

സംഗീതാസ്വാദകര്‍ ഞെട്ടലോടെ കേട്ട രണ്ടു മരണങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. മലയാളത്തിലെ പ്രമുഖ പിന്നണി ഗായകനായ ഇടവ ബഷീറിന്റെയും (bollywood)ബോളിവുഡില്‍ പാട്ടുകള്‍ കൊണ്ട് മായാജാലം തീര്‍ത്ത കെ കെയുടെയും മരണ വാര്‍ത്തകളായിരുന്നു ആത്. രണ്ടു പേരുടെയും മരണം ലൈവ് പരിപാടികള്‍ക്കിടെയായിരുന്നു. കെ കെയുടെ മരണത്തിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്.

(program)പരിപാടിക്കിടെ ചൂട് കാരണം ബുദ്ധിമുട്ടുന്നതിന്റെയും പരിപാടി കഴിഞ്ഞ് അതീവ ക്ഷീണിതനായി കെ കെ മടങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഇടവ ബഷീര്‍ പാടി കൊണ്ടിരിക്കെയാണ് കുഴഞ്ഞു വീണ് മരിച്ചത്. എന്നാല്‍ ഈ രണ്ടു മരണങ്ങളും ഒഴിവാക്കാന്‍ പറ്റുന്നതായിരുന്നു എന്നാണ് കൊച്ചിയിലെ ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പ്പിറ്റലിലെ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റായ ഡേ. നിഗില്‍ ക്ലീറ്റസ് പറയുന്നത്.

പെര്‍ഫോര്‍മിങ് ചെയ്യുന്ന (artist)ആര്‍ട്ടിസ്റ്റുകള്‍ കടന്നു പോകുന്നത് വലിയ മാനസിക സംഘര്‍ഷങ്ങളിലൂടെയാണെന്നും ഇതു മൂലം ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറയുന്നു. ലൈവ് പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ വേദിയില്‍ തന്നെ സജ്ജമായ മെഡിക്കല്‍ ടീമിനെ നിയോഗിക്കേണ്ടത് അനിവാര്യമാണ്. വിദേശ രാജ്യങ്ങളിലെല്ലാം ഇതു സംബന്ധിച്ച നിയമം തന്നെയുണ്ടെന്നും ഡോക്ടര്‍ പറയുന്നു. പ്രഥമിക ശുശ്രൂഷ നല്‍കുന്നതില്‍ പൊതു ജനത്തിനുള്ള അറിവില്ലായ്മയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രശസ്ത ഗായകൻ KK യുടെ മരണം സംഗീത പ്രേമികളായ നമുക്കെല്ലാം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത വലിയ ദുഃഖമാണ്.
വാർത്തകൾ പ്രകാരം, കൊൽക്കത്തയിലെ നസ്റുൾ മഞ്ചിൽ നടന്ന തന്റെ Live stage show പൂർത്തിയാക്കി ഹോട്ടൽ മുറിയിലെത്തിയ അദ്ദേഹത്തിന് നെഞ്ചിന് അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ആയിരുന്നു. CMRI hospital -ൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.
നസ്റുൾ മഞ്ചിൽ നടന്ന stage show ക്ക് ഇടയിൽ പോലും അദ്ദേഹം അമിതമായി വിയർക്കുന്നതും തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി സംഘാടകരോട് പറയുന്നതുമായ video clips നാമെല്ലാം കണ്ടതാണ്.
മറ്റൊരു അനുഗ്രഹീത ഗായകൻ ഇടവാ ബഷീർ വേദിയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണ് മരിച്ചിട്ട് ചുരുക്കം ദിവസങ്ങളേ ആയിട്ടുള്ളൂ. ഹൃദയാഘാതമായിരുന്നു അദ്ദേഹത്തിന്റേയും മരണകാരണം.
ഈ വാർത്തകൾ വായിക്കുമ്പോൾ പലർക്കും മനസിൽ വരുന്നത് ഒരു ചോദ്യമാണ്.. എന്ത് കൊണ്ടാണ് പൊടുന്നെനേയുള്ള ഈ മരണങ്ങൾ?
ഒഴിവാക്കാമായിരുന്ന മരണങ്ങളായിരുന്നോ ഇവ ?
Performing Artist and Stress
പലപ്പോഴും ഏറെ സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളാണ് ഒരു performing artist ന് അനുഭവിക്കേണ്ടി വരുന്നത് എന്നത് യാഥാർത്ഥ്യമാണ്. സംഘാടകരോടും തങ്ങളുടെ audienceനോടും ഉള്ള commitments, practice ചെയ്യാനും വേദികളിൽ ഓടിയെത്താനുമുള്ള സമയത്തിന്റെ deadlines , mental and physical stress, ഉറക്കമൊഴിച്ചുള്ള യാത്രകൾ , high voltage dance ഉം പാട്ടുമൊക്കെ നിറയുന്ന..ഏതൊരു high intensity exercise നോടും കിട പിടിക്കുന്ന വിധമുള്ള ശാരീരിക അധ്വാനം ..അങ്ങനെ ഹൃദയത്തിന് സാമാന്യം നല്ല ജോലിഭാരം തന്നെ നൽകുന്നുണ്ട്..ഒരു ലൈവ് സ്റ്റേജ് performance!
ഹൃദ്രോഗത്തിന് Predisposed ആയ വ്യക്തികളിൽ ഹൃദയാഘാതത്തിന്റെ സാധ്യതയും ഇത്തരം സാഹചര്യങ്ങളിൽ കൂടുതലായി ഉണ്ടാവാം.
Health and safety considerations for Events.
പല വിദേശരാജ്യങ്ങളിലും Stage shows..sporting events തുടങ്ങിയവ നടത്തപ്പെടുമ്പോൾ പങ്കെടുക്കുന്ന കലാകാരൻമാർ ,കായികതാരങ്ങൾ , പൊതുജനങ്ങൾ ഇവർക്കെല്ലാം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സജ്ജരായ medical team ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് സംഘാടകരുടെ നിയമപരമായ ഉത്തരവാദിത്തമായാണ് കണക്കാക്കപ്പെടുന്നത്.
എന്നാൽ സംഗീതവും നൃത്തവും തമാശയുമൊക്കെയായി നമ്മുടെ നാട്ടിൽ നടത്തപ്പെടുന്ന ഒരു സ്റ്റേജ് പ്രോഗ്രാമുകളിലും ലൈവ് ഷോകളിലും ഒന്നും തന്നെ Perform ചെയ്യുന്ന artists നോ കാണാനായി തിങ്ങി നിറയുന്ന പതിനായിരക്കണക്കിന് വരുന്ന ജനങ്ങൾക്കോ ഉണ്ടാകാവുന്ന health emergencies നേരിടാൻ സജ്ജീകരണങ്ങളില്ല എന്നത് സങ്കടകരമാണ്.
Health and safety considerations for events എന്ന വിഷയത്തിൽ വ്യക്തമായ രൂപരേഖകൾ തയ്യാറാക്കി , നമ്മുടെ നാട്ടിൽ ഇവ നിയമപ്രകാരം നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
K.K യുടേയാ ഇടവാ ബഷീറിന്റേയോ സംഗീത പരിപാടികളിൽ ഒരു trained medical professional team ന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ആ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ സാധിച്ചേനെ.
Time is muscle എന്നാണ് പറയപ്പെടുന്നത്. അതായത് Heart attack ഉണ്ടാകുന്ന ഒരു വ്യക്തിയ്ക്ക് എത്ര പെട്ടെന്ന് ചികിൽസ ലഭ്യമാകുന്നു അത്രയും അധികം അയാൾ രക്ഷപെടാനുള്ള സാധ്യതയും വർദ്ധിക്കുന്നു.
Understanding symptoms of a heart attack
മറ്റൊരു പ്രധാന കാര്യം ഹൃദ്രോഗ സംബന്ധിയായ നെഞ്ചു വേദനയുടെ ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതാണ്.
വേദിയിൽ perform ചെയ്യുന്ന ഒരു artist പലപ്പോഴും തന്റെ professionalism കാരണമോ, audience നോടും സംഘാടകരോടും ഉള്ള commitments കാരണമോ ഹൃദ്രോഗ സംബന്ധിയായ നെഞ്ചു വേദന പലപ്പോഴും അവഗണിച്ചേക്കാം.
നെഞ്ചിന്റെ നടുഭാഗത്ത്, പലപ്പോഴും വിരലു കൊണ്ട് ചൂണ്ടി കാണിക്കാൻ പറ്റാത്ത രീതിയിലുള്ള പടർന്ന കയറുന്ന വേദന, അല്ലെങ്കിൽ ഭാരം കയറ്റി വെച്ചത് പോലെയുള്ള അനുഭവം, എരിച്ചിൽ.. കൈയുടെ, പ്രത്യേകിച്ച് ഇടത്
കൈയ്യുടെ ഉൾവശത്തേക്കോ ഇടത് തോളിലേക്കോ കഴുത്തിലേക്കും താടിയെല്ലിലേക്കും പടരുന്നതുമായ വേദന, വേദനയോടൊപ്പം അമിതമായ വിയർപ്പ്, മനം പുരട്ടലും ഛർദിയുമുണ്ടാകുന്നത് , ശ്വാസം മുട്ടൽ, കിതപ്പ് ഇതെല്ലാം പലപ്പോഴും ഹൃദയസംബന്ധിയായ വേദനയുടെ സൂചകങ്ങളാണ്.
ഇത്തരം രോഗലക്ഷണങ്ങൾ അവഗണിച്ച് മുന്നോട്ട് പോവുന്നത് വലിയ ആപത്തിലേയ്ക്ക് നയിക്കാം!
CPR saves lives..!
വൈദ്യശാസ്ത്രം ഇത്ര പുരോഗമിച്ച ഈ കാലഘട്ടത്തിലും out of hospital cardiac arrest അഥവാ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് ഉണ്ടാകുന്ന ഹൃദയസ്തംഭനംമൂലം 90 ശതമാനം ആളുകളും മരിച്ച് പോവുന്നു. ആശുപത്രിക്ക് പുറത്ത് ഉണ്ടാവുന്ന ഹൃദയസ്തംഭനം മൂലം വർഷം തോറും ലോകമെമ്പാടും 18.6 ദശലക്ഷത്തോളം മരണങ്ങൾ ഇന്നും സംഭവിക്കുന്നു.
കൺമുന്നിൽ ഒരാൾ ഹൃദയസ്തംഭനം മൂലം കുഴഞ്ഞ് വീഴുന്ന സാഹചര്യത്തിൽ CPR (CardioPulmonaryResuscitation)നൽകുകയാണെങ്കിൽ ..പ്രത്യേകിച്ച് ഹൃദയസ്തംഭനത്തിന് ശേഷം ഉടൻ നൽകുകയാണെങ്കിൽ, ഒരു വ്യക്തിയുടെ അതിജീവനസാധ്യത ഇരട്ടിയാക്കാനോ മൂന്നിരട്ടിയാക്കാനോ കഴിയും.
CPR ആർക്കും പഠിക്കാൻ സാധിക്കുന്നതാണ് .
ഒരു ജീവൻ രക്ഷിക്കാൻ ഉതകുന്ന ലളിതമായ ഒരു കാര്യമാണത്.
Preventing a heart attack
ഹൃദ്രോഗത്തിന്റെ കാരണമാവുന്ന പ്രധാന ഘടകങ്ങളാണ് പ്രമേഹം,
ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം,
ഉയർന്ന രക്ത കൊളസ്ട്രോൾ, പുകവലി, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം,അമിതമായി മദ്യപാനം എന്നിവ .
ഇവയിൽ പല ഘടകങ്ങളും ഒന്നിച്ച് ചേർന്ന് വരുമ്പോൾ ഹൃദയാഘാതത്തിന്റെ സാധ്യത പല മടങ്ങ് വർദ്ധിക്കുന്നു. ഈ risk factors മനസിലാക്കി അവയെ നിയന്ത്രണത്തിൽ കൊണ്ട് വരുന്നതിലൂടെ ഹൃദയാഘാതത്തിന്റെ സാധ്യത വളരെയധികം കുറയ്ക്കാൻ സാധിക്കും.
6 tips for a healthy heart
സ്വന്തം ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ആറ് ലളിതമായ കാര്യങ്ങൾ ശീലമാക്കുക .
1. കൊഴുപ്പ്, കൊളസ്ട്രോൾ, ഉപ്പ്, പഞ്ചസാര എന്നിവ കുറഞ്ഞതും പഴങ്ങളും പച്ചക്കറികളും മുഴുവൻ ധാന്യങ്ങളും കൂടുതലുള്ളതുമായ ഭക്ഷണം കഴിക്കുക.
2. മിതമായ തീവ്രതയിൽ ഉള്ള വ്യായാമം ശീലമാക്കുക. അതായത് ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും ,പ്രതിദിനം 30 മുതൽ 45 മിനിറ്റ് വരെ നീളുന്ന aerobic വ്യായാമങ്ങളും ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ചെയ്യുന്ന muscle strengthening വ്യായാമങ്ങളും ശീലമാക്കുക.
3. അമിതമായ മദ്യപാനം ഒഴിവാക്കുക.
4. മാനസിക സമ്മർദ്ദം പരിമിതപ്പെടുത്തുകയും 6 മുതൽ 8 മണിക്കൂർ വരെ ഉറക്കം ഉറപ്പാക്കുകയും ചെയ്യുക.
5. പുകവലി ഉപേക്ഷിക്കുക . പുകവലിക്കുന്ന ആളുകളുടെ second hand smoke ശ്വസിക്കാതിരിക്കുക.
6. നിങ്ങളുടെ BP, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ശരീരഭാരം എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും അവ നിയന്ത്രണത്തിലാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം ECG , എക്കോകാർഡിയോഗ്രാം, ട്രെഡ്മിൽ ടെസ്റ്റ് (TMT) തുടങ്ങിയവയിലൂടെ ഹൃദ്രോഗസാധ്യത തിരിച്ചറിയുക.
Art is what gives wings to our ordinary lives…!
Art takes our lives from the mundane to the marvelous…!

And for that we need our artists…

We need them hearty and healthy always …! ❤️

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News