Accident: ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കല്ലമ്പലം പുതുശ്ശേരിമുക്കിൽ രാജധാനി എൻജിനീയറിങ് കോളേജിലെ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

കരവാരം തേവലക്കാട് പഞ്ചമി ഭവനിൽ ബാബുവിന്റെ മകൻ ഏകലവ്യൻ (28) ആണ് മരിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

ഇദ്ദേഹം അവിവാഹിതനാണ്. മാതാവ് അരുണ, സഹോദരി പഞ്ചമി. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്തു.

Tanker Lorry: ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

വടകര കെ.ടി ബസാറിൽ ഗ്യാസ് ടാങ്കർ ലോറി(gas tanker lorry) മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന ടാങ്കർ ലോറി വടകര കെ.ടി. ബസാറിന് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി കെടി ബസാറിന് സമീപത്തെ പഴയ റോഡിലേക്ക് മറിയുകയായിരുന്നു.

ടാങ്കറിൽ ഗ്യാസ് ഉണ്ടായിരുനെങ്കിലും ഗ്യാസ് ലീക്ക് ആവാത്തത് ആശ്വാസകരമായി. അപകടത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല. നിലവിൽ ലോറിയിൽ നിന്നും ടാങ്കർ മാറ്റിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News