Dileep: നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ ദിലീപി(dileep)ൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ പ്രോസിക്യൂഷന്‍റെ വാദം പൂര്‍ത്തിയായിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‍റെ കൂടുതല്‍ തെളിവുകൾ പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിരുന്നു.

ദിലീപിന്‍റെയും അനൂപിന്‍റെയും ഫോണുകളില്‍ നിന്ന് വീണ്ടെടുത്ത ശബ്ദ രേഖകള്‍ അടക്കമുള്ളവയാണ് കോടതിയ്ക്ക് കൈമാറിയത്. അനൂപിന്‍റെ ഫോണില്‍ നിന്നും കണ്ടെടുത്ത ചിത്രങ്ങള്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ അടക്കം അനൂപിന്‍റെ ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു.പ്രോസിക്യൂഷന്‍ വാദം അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്ന് പ്രതിഭാഗം വാദം നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here