കൊല്ലം(kollam)സ്വദേശിനിയിൽ നിന്നും ഓൺലൈനായി 60 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ(Arrest). മിസോറാം സ്വദേശിയാണ് പിടിയിലായത്. നൈജീരിയൻസ് ഉൾപ്പെട്ട ദില്ലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘമാണ് തട്ടിപ്പ് നടത്തിയത്.
ഓണലൈൻ വഴി സൗഹൃദം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. അറസ്റ്റിലായ പ്രതിയെ ഉടൻ ദ്വാരക കോടതിയിൽ ഹാജരാക്കും.
Tanker Lorry: ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു
വടകര കെ.ടി ബസാറിൽ ഗ്യാസ് ടാങ്കർ ലോറി(gas tanker lorry) മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന ടാങ്കർ ലോറി വടകര കെ.ടി. ബസാറിന് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി കെടി ബസാറിന് സമീപത്തെ പഴയ റോഡിലേക്ക് മറിയുകയായിരുന്നു.
ടാങ്കറിൽ ഗ്യാസ് ഉണ്ടായിരുനെങ്കിലും ഗ്യാസ് ലീക്ക് ആവാത്തത് ആശ്വാസകരമായി. അപകടത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല. നിലവിൽ ലോറിയിൽ നിന്നും ടാങ്കർ മാറ്റിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.