
വടക്കാഞ്ചേരിയിൽ നാലാം ക്ലാസ് വിദ്യാർഥിയെ പാമ്പു(snake)കടിച്ചു. രാവിലെ സ്‌കൂൾ ബസിൽനിന്ന് ഇറങ്ങിയപ്പോഴാണ് കടിയേറ്റത്. ഗവ. ബോയ്‌സ് എൽപി സ്‌കൂൾ വിദ്യാർഥി ആദേശിനാണ് കടിയേറ്റത്. കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. ആദേശ് പഠിക്കുന്ന ഗവ. ബോയ്‌സ് എൽപി സ്‌കൂളിൽ നിർമ്മാണ പ്ര്വർത്തനം നടക്കുന്നതിനാൽ ഇന്നലെ മുതൽ ക്ലാസുകൾ ആനപറമ്പ് സ്‌കൂളിലേക്ക് മാറ്റിയിരുന്നു. സ്കൂൾ ബസിൽ അവിടെ ചെന്നിറങ്ങുമ്പോഴാണ് കടിയേറ്റത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here