Police: പാടിയ പാട്ടിനെ ചൊല്ലി തർക്കിച്ചു; ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; മണിച്ചനെ കൊലപ്പെടുത്തിയതിങ്ങനെ

തിരുവനന്തപുരം പേരൂർക്കടയിലെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. കൊലക്കേസ് പ്രതിയായ മണിച്ചൻ എന്ന വിഷ്ണുവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു. മദ്യപാനത്തിനിടെ പാടിയ പാട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്.

കൊലപാതക കാരണം മുൻവൈരാഗ്യമാണെന്നും പൊലീസ് പറഞ്ഞു . പ്രതികളായ മണികണ്‌ഠേശ്വരം സ്വദേശി ദീപക് ലാൽ, വട്ടിയൂർക്കാവ് സ്വദേശി അരുൺ എന്നിവരാണ് വിഷ്ണുവിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. ആറ് മാസം മുമ്പും പ്രതികൾ തമ്മിലടിച്ചിരുന്നു.

പ്രതികളും കൊല്ലപ്പെട്ടയാളും ഗുണ്ടാ ലിസ്റ്റിൽ പെട്ടവരാണ്. പ്രതികൾ മരിച്ച വിഷ്ണുവിനൊപ്പമിരുന്ന് മദ്യപിച്ച ശേഷമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഹരികുമാറാണ് ലോഡ്ജിൽ മുറിയെടുത്തതെന്നും റൂമിൽ മദ്യപാനം പതിവായിരുന്നെന്നും റൂറൽ എസ്.പി ദിവ്യ ഗോപിനാഥ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News