Johny Depp: ജോണി ഡെപ്പിന് അനുകൂല വിധി; മാനനഷ്ടക്കേസില്‍ ഭാര്യ നഷ്ടപരിഹാരം നല്‍കണം

ഏറെനാള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ മാനനഷ്ടക്കേസില്‍ ഹോളിവുഡ് താരം ജോണി ഡെപ്പിന് അനുകൂല വിധി( johny depp won defamation case ). വിര്‍ജീനിയ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2018ല്‍ നടിയും ജോണി ഡെപ്പിന്റെ ഭാര്യയുമായ ആംബര്‍ ഹേര്‍ഡ് എഴുതിയ ലേഖനം ജോണി ഡെപ്പിന് മാനഹാനി വരുത്തിയെന്ന് ഏഴംഗ ജ്യൂറി വിലയിരുത്തി.

ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. വിധി തന്നെ തകര്‍ത്തുവെന്ന് ആംബര്‍ ഹേര്‍ഡ് പ്രതികരിച്ചു.

വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഓപ്-എഡ് പേജിലായിരുന്നു ആംബര്‍ ഹേര്‍ഡിന്റെ ലേഖനം. സെക്ഷ്വല്‍ വയലന്‍സ് എന്ന പേരിലെഴുതിയ ലേഖനത്തില്‍ ഗാര്‍ഹിക പീഡനത്തിന്റെ പ്രതിനിധിയായാണ് ഹേര്‍ഡ് സ്വയം ചിത്രീകരിച്ചത്. ലേഖനത്തില്‍ ഡെപ്പിന്റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കില്‍ കൂടി താനാണ് ലേഖനത്തില്‍ പ്രതി സ്ഥാനത്തെന്ന് ചൂണ്ടിക്കാട്ടി 50 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസുമായി ജോണി ഡെപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ആംബര്‍ ഹേര്‍ഡിന്റെ വാദങ്ങള്‍ കളവാണെന്ന് ഡെയ്‌ലി മെയില്‍ മാധ്യമത്തോട് പ്രതികരിച്ച ഡെപ്പിന്റെ അഭിഭാഷകന്റെ പരാമര്‍ശം വന്നതോടെ ആംബര്‍ ഹേര്‍ഡും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 100 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസാണ് ജോണി ഡെപ്പിനെതിരെ നല്‍കിയത്. ഈ കേസില്‍ കോടതി ജോണി ഡെപ്പിന് 2 മില്യണ്‍ ഡോളറാണ് പിഴ ചുമത്തിയത്. 2015 ലായിരുന്നു ജോണി ഡെപ്പും ആംബര്‍ ഹേര്‍ഡും വിവാഹിതരായത്. തുടര്‍ന്ന് 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News