തൃക്കാക്കര(thrikkakkara)യിൽ വോട്ട് ചോർച്ച സമ്മതിച്ച് യുഡിഎഫ്(udf). ഭൂരിപക്ഷം കുറയുമെന്ന് ഡൊമനിക് പ്രസൻ്റേഷൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി 5000 ത്തിനും 8000 നും ഇടയിൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം കൈരളിന്യൂസിനോട് പറഞ്ഞു.
അതേസമയം തൃക്കാക്കര(thrikkakkara) ആർക്കൊപ്പമെന്ന് നാളെ അറിയാം. വോട്ടെണ്ണൽ രാവിലെ 8 മണിക്ക് എണാകുളം മഹാരാജാസ് കോളേജിൽ ആരംഭിക്കും. 21 ടേബിളുകളിലായി 11 റൗണ്ട് വോട്ടെണ്ണലാണ് നടക്കുക, ആദ്യ ഫല സൂചന എട്ടരയോടെ ലഭ്യമാകും. വിജയപ്രതീക്ഷയിലാണ് ഇടത് വലത് മുന്നണികൾ.
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ എണാകുളം മഹാരാജാസ് കോളേജിൽ പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും.
ആകെയുള്ള 239 ബൂത്തുകളിലെ വോട്ടെണ്ണലിനായി 21 ടേബിളുകൾ ക്രമീകരിച്ചു. 11 റൗണ്ടിൽ 231 യന്ത്രങ്ങളും അവസാന റൗണ്ടിൽ 8 മെഷിനുകളിലെ വോട്ടും എണ്ണും. എട്ടരയോടെ ആദ്യ ഫല സൂചന ലഭ്യമാകും.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 130 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
7 മണിക്ക് മുമ്പായി ഇവർ എത്തണമെന്നാണ് നിർദ്ദേശം. സ്ഥാനാർഥികളുടെ കൗണ്ടിംഗ് ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ സ്‌ട്രോഗ് റൂം തുറന്ന് 8 മണിക്ക് മുമ്പായി ആദ്യ റൗണ്ട് വോട്ടെണ്ണലിനുള്ള യന്ത്രങ്ങൾ ടേബിളുകളിലെത്തിക്കും. 3 ഹാളുകളിലായി 7 വീതം ടേബിളുകളിലാണ് കൗണ്ടിംഗ് നടക്കുക.
വോട്ടെണ്ണൽ ദിവസം രാവിലെ 7.59 വരെ ലഭിക്കുന്ന തപാൽ, സർവീസ് വോട്ടുകൾ എണ്ണുന്നതിനായി പരിഗണിക്കും. 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളുമാണ് അനുവദിച്ചത്.
വോട്ടെണ്ണലിനായി 27 വീതം മൈക്രോ ഒബ്‌സര്‍വര്‍മാരെയും കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയും കൗണ്ടിങ് അസിസ്റ്റന്റുമാരെയും നിയോഗിച്ചിട്ടുണ്ട്.
ഉമാ തോമസിലൂടെ മണ്ഡലം നിലനിർത്താമെന്ന് യു ഡി എഫ് കണക്ക് കൂട്ടുമ്പോൾ ഡോ ജോ ജോസഫിലൂടെ തൃക്കാക്കരയിൽ അട്ടിമറി വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.