Tharavu curry: ചോറിന് കൂട്ടാന്‍ മല്ലിയരച്ച താറാവു കറി

ചോറിനൊപ്പം അസ്സല്‍ മല്ലിയരച്ച താറാവു കറിയുണ്ടെങ്കില്‍(Tharavu curry) സംഗതി ഉഷാറാകും. വെറൈറ്റി ടേസ്റ്റിലുള്ള ഈ താറാവു കറി ഒന്നു ട്രൈ ചെയ്ത് നോക്കൂ. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍

1. താറുവ് – ഒന്ന്

2. കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

 ഉപ്പ് – പാകത്തിന്

 വിനാഗിരി – കുറച്ച്

3. മല്ലിപ്പൊടി – അഞ്ചു വലിയ സ്പൂണ്‍ വടിച്ച്

 മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

 ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍

4. ചുവന്നുള്ളി – ആറ്

 വെളുത്തുള്ളി – എട്ട് അല്ലി

5. തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്

6. വെളിച്ചെണ്ണ – കാല്‍ കപ്പ്

7. സവാള – രണ്ട്, നീളത്തില്‍ അരിഞ്ഞത്

 പച്ചമുളക് – ആറ്, അരിഞ്ഞത്

 ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍

 വെളുത്തുള്ളി – എട്ടു-പത്ത് അല്ലി

8. ഉരുളക്കിഴങ്ങ് – രണ്ട്, കഷണങ്ങളാക്കിയത്

9. തക്കാളി – ഒരു ഇടത്തരം, അരിഞ്ഞത്

10. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂണ്‍

11. ചുവന്നുള്ളി അരിഞ്ഞത് – കാല്‍ കപ്പ്

 വറ്റല്‍മുളക് – രണ്ട്, മുറിച്ചത്

 കറിവേപ്പില – രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം

താറാവു വൃത്തിയാക്കി കഷണങ്ങവാക്കി, രണ്ടാമത്തെ ചേരുവ പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. മൂന്നാമത്തെ ചേരുവ അല്‍പം വെള്ളത്തില്‍ കലക്കിയശേഷം നാലാമത്തെ ചേരുവയും യോജിപ്പിച്ചു നന്നായി അരച്ചെടുക്കുക. തേങ്ങ ഒരു കപ്പ് വെള്ളം ചേര്‍ത്തരച്ചു ഒന്നാം പാലും ഒന്നരക്കപ്പ് വെള്ളം ചേര്‍ത്തരച്ചു പിഴിഞ്ഞു രണ്ടാം പാലും എടുക്കണം. വെളിച്ചെണ്ണ ചൂടാക്കി, സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്തു നന്നായി വഴറ്റണം. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ തയാറാക്കി വച്ചിരിക്കുന്ന അരപ്പു ചേര്‍ത്തു വഴറ്റി പച്ചമണം മാറുമ്പോള്‍ പുരട്ടി വച്ചിരിക്കുന്ന താറാവു ചേര്‍ത്തിളക്കുക.

മസാല താറാവില്‍ പൊതിഞ്ഞിരിക്കണം. ഉരുളക്കിഴങ്ങും ചേര്‍ത്തിളക്കിയശേഷം രണ്ടാം പാല്‍ ചേര്‍ത്തു വേവിക്കുക. ഇറച്ചി വെന്തശേഷം തക്കാളിയും ചേര്‍ത്ത് ഏതാനും മിനിറ്റ് വേവിക്കണം. മറ്റൊരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി, പതിനൊന്നാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിച്ചു, പിഴിഞ്ഞു വച്ചിരിക്കുന്ന ഒന്നാംപാലില്‍ ചേര്‍ക്കണം ഈ പാല്‍ തിളയ്ക്കുന്ന കറിയില്‍ ചേര്‍ത്തിളക്കി തിള വരാന്‍ തുടങ്ങുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News