Pinarayi Vijayan: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാംവർഷം; മുഖ്യമന്ത്രി ഇന്ന് പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും

വികസന കുതിപ്പിന്റെ പുതു ചരിത്രം സൃഷ്ടിച്ച രണ്ടാം എൽഡിഎഫ്(ldf) സർക്കാരിന്റെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) കേരളത്തിന് മുന്നിൽ അവതരിപ്പിക്കും.

സർക്കാറിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ സമാപന ചടങ്ങിലാണ് ജനകീയ സർക്കാറിൻ്റെ പ്രവർത്തന റിപ്പോർട്ട് മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്.

ജനങ്ങൾ അർപ്പിച്ച വിശ്വാസം മുറുകെ പിടിച്ചുള്ള ഒരു വർഷം. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനം തിരുവനന്തപുരത്ത് വെച്ച് നടക്കുമ്പോൾ ഭാവിയുടെ കേരളത്തെ കാണുന്ന സർക്കാറിൻ്റെ ദീർഘ വീക്ഷണമുള്ള കാഴ്ച്ചപാടുകൾ മുഖ്യമന്ത്രി പറയുമെന്ന പ്രതീക്ഷയിലാണ് കേരളം.

വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ ഉടനീളം നടന്ന എന്റെ കേരളം പ്രദർശനത്തിൻ്റെ സമാപനം മുഖ്യമന്ത്രി തിരുവനന്തപുരം കനകക്കുന്നിൽ ഉത്ഘാടനം ചെയ്യും.

വിവിധ ജില്ലകളിൽ എന്റെ കേരളം എന്ന പേരിൽ നടന്ന മെഗാ പ്രദർശന വിപണന മേളയും ഭക്ഷ്യമേളയും സർക്കാർ നാളിതുവരെ ജനങ്ങൾക്കായ് ഒരുക്കിയ സേവനങ്ങളുടെ നേർകാഴ്ചയായി.

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തന പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശിപ്പിക്കും. ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News