Whatsapp: ഇനി വാട്‌സാപ്പ് മെസേജ് ഡിലീറ്റ് ചെയ്യണ്ട; എഡിറ്റ് ചെയ്യാം

വാട്സ് ആപ്പില്‍ മെസേജ്(Whatsapp message) ഇനി എഡിറ്റ് ചെയ്യാം. മെസേജ് അയച്ചു കഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഇപ്പോഴുണ്ട്(Edit option). അതിന് പുറമേയാണ് പുതിയ ഓപ്ഷന്‍ വരുന്നത്. വാട്സ് ആപ്പ് പ്രവര്‍ത്തനം നിരീക്ഷിക്കുന്ന വാബെറ്റാ ഇന്‍ഫോയാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ വികസിപ്പിച്ചെടുത്ത എഡിറ്റ് സൗകര്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഇവര്‍ പുറത്തുവിട്ടിരിക്കുകയാണ്. നാം അയച്ച സന്ദേശത്തില്‍ അമര്‍ത്തിയാല്‍ ഇന്‍ഫോ, കോപ്പി, എഡിറ്റ് എന്നീ ഓപ്ഷനുകള്‍ കാണിക്കുന്ന സ്‌ക്രീന്‍ ഷോട്ടാണ് ഇവര്‍ പുറത്തുവിട്ടിരിക്കുന്നത്. മെസേജ് ഡിലീറ്റ് ചെയ്യുന്നതിന് പകരം എഡിറ്റ് ചെയ്ത് അക്ഷരത്തെറ്റുകളും മറ്റു പിഴവുകളും തിരുത്താനാകുമെന്നതാണ് ഈ ഓപ്ഷന്റെ ഗുണം.

”സന്ദേശങ്ങളുടെ എഡിറ്റ് ഹിസ്റ്ററി അറിയാന്‍ വഴിയുണ്ടാകില്ല. എന്നാല്‍ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍ മാറ്റങ്ങളുണ്ടായേക്കാം. ഒരു സന്ദേശം എത്ര സമയം എഡിറ്റ് ചെയ്യാനാകുമെന്നത് വ്യക്തമല്ല. ഇക്കാര്യത്തില്‍ വരുന്ന വിവരങ്ങള്‍ ഞങ്ങള്‍ നിങ്ങളെ അറിയിക്കും’ വാബെറ്റ് ഇന്‍ഫോ വാര്‍ത്തയില്‍ വ്യക്തമാക്കി. ആന്‍ഡ്രോയിഡ് ബെറ്റ വാട്സ്ആപ്പ് വേര്‍ഷനിലുള്ള ഫീച്ചര്‍ ഉടന്‍ ഐഒസ്, ഡെസ്‌ക്ടോപ് വേര്‍ഷനുകളിലെത്തും.

2017 ല്‍ തന്നെ എഡിറ്റ് ഒപ്ഷന്‍ വരുന്നതിനെ കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നു. ചില ബീറ്റ ഉപഭോക്താക്കള്‍ക്ക് മാത്രം ലഭ്യമായിരുന്ന എഡിറ്റ് സൗകര്യം പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. ട്വിറ്ററിലടക്കം ഇക്കാര്യം വാര്‍ത്തയായതിനെ തുടര്‍ന്നായിരുന്നു ഈ സൗകര്യം മാറ്റിവെച്ചിരുന്നത്. നീണ്ടകാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ മെസ്സേജ് റിയാക്ഷന്‍ ഫീച്ചര്‍ വാട്സ് ആപ്പ് അവതരിപ്പിച്ചിരുന്നു. സന്ദേശങ്ങളില്‍ ലോങ് പ്രസ് ചെയ്യുമ്പോള്‍, മുകളിലായി മെസ്സേജ് റിയാക്ഷനുകള്‍ പ്രത്യക്ഷപ്പെടുന്ന വിധത്തിലാണ് ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആറ് ഇമോജി റിയാക്ഷനുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ലൈക്ക്, ലവ്, സര്‍പ്രൈസ്, ചിരി, സങ്കടം, നന്ദി എന്നിവയാണവ. ഇത് മാറ്റാന്‍ സാധിക്കില്ല. പതിയെ കൂടുതല്‍ ഇമോജികള്‍ ലഭ്യമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News