Nadapuram: ഉമ്മത്തൂർ പുഴയിൽ കാണാതായ 13 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

നാദാപുരം(nadapuram) ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 13 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. മുടവന്തേരി സ്വദേശി മിസ്ഹബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

നാവികസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിസ്ഹബിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും മിസ്ഹബിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇന്ന് നാവികസേനയെത്തി തെരച്ചിൽ നടത്തുകയായിരുന്നു.

Jammu: ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; ബാങ്ക് മാനേജരെ വെടിവച്ചു കൊന്നു

ജമ്മു കശ്‌‌മീരിൽ(jammukashmir) വീണ്ടും ഭീകരാക്രമണം. കുല്‍ഗാമിൽ ബാങ്ക് മാനേജരെ ഭീകരർ വെടിവച്ചു കൊന്നു. ഇലാഹി ദേഹതി ബാങ്ക് മാനേജറായ രാജസ്ഥാൻ സ്വദേശി വിജയ്കുമാറാണ് കൊല്ലപ്പെട്ടത്.

ഭീകരാക്രമണത്തിൽ പരിക്കേറ്റ് വിജയ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം കുൽഗാമിൽ അധ്യാപികയെ സ്‌കൂളിനുള്ളിൽ കയറി ഭീകരർ വെടിവച്ചുകൊന്നിരുന്നു.

സാമ്പ ജില്ലയിൽനിന്നുള്ള രജിനി ബാലയെന്ന ഹൈസ്‌കൂൾ അധ്യാപികയാണ്‌ താഴ്‌വരയിലെ ഗോപാൽപോരയിലുള്ള സ്‌കൂളിൽ ചൊവ്വ രാവിലെ കൊല്ലപ്പെട്ടത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News