K K: ‘അല്‍വിദാ, കെ കെ’; കെ കെയ്ക്ക് ആദരമര്‍പ്പിച്ച് അമൂലിന്റെ പുതിയ പോസ്റ്റര്‍

അന്തരിച്ച ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന്(K K) ആദരമര്‍പ്പിച്ച് ‘അമൂല്‍’. കെ കെയുടെ മോണോക്രോമാറ്റിക് ഡൂഡില്‍ പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റാണ് കെ കെയുടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്റര്‍ ഡൂഡില്‍ പങ്കുവച്ച അമൂലിന്(Amul) നന്ദിയും ആരാധകര്‍ പറയുന്നുണ്ട്. ‘വിട കെ കെ 1968-2022’ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റില്‍ കുറിച്ചത്. കെ കെ ആലപിച്ച പ്യാര്‍ കേ പാല്‍ എന്ന ഹിറ്റ് ഗാനവും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

‘അവസാന ശ്വാസം വരെ സംഗീതത്തിന് വേണ്ടി നിലനിന്ന ഇതിഹാസ ഗായകനുള്ള ആദരവിന് നന്ദി’ എന്നാണ് ആരാധകരില്‍ പലരും പ്രതികരിച്ചത്. ഇന്നലെയാണ് കെകെയുടെ മൃതദേഹം കൊല്‍ക്കത്തയിലെ രബീന്ദ്ര സദനിലേക്ക് കൊണ്ടുപോയത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ താരത്തിന് ഗണ്‍ സല്യൂട്ട് നല്‍കി അന്തിമോപചാരം അര്‍പ്പിച്ചു.ഗായകന്റെ ഭൗതിക ശരീരം മുംബൈയിലേക്ക് കൊണ്ടുവന്നു. സംസ്‌കാരം ഇന്ന് മുംബൈയിലെ വെര്‍സോവ ഹിന്ദു ശ്മശാനത്തില്‍ നടക്കും. അതേസമയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ന്യൂ മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെ കെയുടെ മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് കൊല്‍ക്കത്ത പൊലീസ് പറയുന്നു. ഗ്രാന്‍ഡ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിന് പുറമേ ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും പരിപാടിയുടെ സംഘാടകരില്‍ നിന്നും വിവരങ്ങള്‍ തേടും. 53 വയസ്സുകാരനായ കെകെ കൊല്‍ക്കത്തയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷ വിയോഗം. ഉടന്‍ തന്നെ കൊല്‍ക്കത്ത മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മലയാളി ദമ്പതികളായ സി എസ് നായരുടേയും കനകവല്ലിയുടേയും മകനായി ഡല്‍ഹിയില്‍ ജനിച്ച കൃഷ്ണകുമാര്‍ കുന്നത്ത്, വളര്‍ന്നതും ന്യൂഡല്‍ഹിയില്‍ തന്നെയാണ്. 3500ഓളം ജിംഗിളുകള്‍ പാടിയ ശേഷമാണ് കെ കെ ബോളിവുഡില്‍ എത്തിയത്. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നെ ഭാഷകളിലെ സിനിമകളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News