Kollam: മുന്‍ എം.എല്‍.എയും ആര്‍.എസ്.പി നേതാവുമായിരുന്ന എസ് ത്യാഗരാജന്‍ അന്തരിച്ചു

മുന്‍ എം.എല്‍.എയും ആര്‍.എസ്.പി നേതാവുമായിരുന്ന എസ്. ത്യാഗരാജന്‍ അന്തരിച്ചു. കൊല്ലം മുന്‍ എം.എല്‍.എ എസ്. ത്യാഗരാജന്‍ (85) അന്തരിച്ചു. ആര്‍എസ്പി സംസ്ഥാന കമ്മറ്റി അംഗവും കൊല്ലം ജില്ലാ മുന്‍ സെക്രട്ടറിയുമായിരുന്നു. നാളെ രാവിലെ ആര്‍എസ്പി ഓഫീസില്‍ പൊതു ദര്‍ശനം. സംസ്‌കാരം 11.30 ന് പോളയത്തോട് പൊതു ശ്മാശാനത്തില്‍.

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കല്ലമ്പലം പുതുശ്ശേരിമുക്കിൽ രാജധാനി എൻജിനീയറിങ് കോളേജിലെ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

കരവാരം തേവലക്കാട് പഞ്ചമി ഭവനിൽ ബാബുവിന്റെ മകൻ ഏകലവ്യൻ (28) ആണ് മരിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇദ്ദേഹം അവിവാഹിതനാണ്. മാതാവ് അരുണ, സഹോദരി പഞ്ചമി. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here