Hardik Patel : കോൺ​ഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു

കോണ്‍ഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു.മോദിയെ പ്രശംസിച്ചു കൊണ്ടാണ് ഹാർദിക് പട്ടേൽ ബിജെപി അംഗത്വം സ്വീകരിച്ചത്.എന്നാൽ ഹാർദിക്കിന്റെ പാർട്ടി പ്രവേശനത്തിൽ ബിജെപിക്കകത്തു അസ്വസ്ഥത പുകയുന്നുണ്ട്.  പട്ടേൽ സംവരണ സമരമടക്കം ചൂണ്ടിക്കാട്ടിയാണ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തെ ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കോണ്‍ഗ്രസ് വിട്ടു ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നത്.ഗുജറാത്തിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു.

പ്രധാനമന്ത്രി ന​രേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ രാജ്യസേവനത്തിനായുള്ള ബൃഹത് പദ്ധതിയിൽ എളിയ ഭടനായി പ്രവർത്തിക്കും എന്നാണ് ബി.ജെ.പി പ്രവേശനത്തെ കുറിച്ച് ഹാർദിക് പ്രതികരിച്ചത്.

അതേ സമയം ഹാർദിക്കിനെ ചൊല്ലി ബിജെപിക്കകത്തു ഭിന്നത രൂക്ഷമാണ്.ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരേ 2015 മുതൽ നിശിത വിമർശനമുയർത്തിയ ഹാർദിക്കിനെ പാർട്ടി അംഗമാക്കുന്നതിൽ ബി.ജെ.പി.യുടെ ഗുജറാത്ത് ഘടകത്തിനുള്ളിൽ ശക്തമായ വിയോജിപ്പുണ്ട്.

പട്ടേൽ സംവരണ സമരമടക്കം ചൂണ്ടിക്കാട്ടിയാണ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തെ ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്.എന്നാൽ, കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ തുറന്ന എതിർപ്പുയർത്താൻ സംസ്ഥാന നേതാക്കൾ തയ്യാറായിട്ടില്ല.

2015-ൽ സംവരണവിഷയമുയർത്തി പട്ടേൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകി പൊതുരംഗത്തെത്തിയ പാട്ടിദാർ സമുദായ നേതാവായ ഹർദിക് പട്ടേൽ 2019-ലാണ് കോൺഗ്രസിൽ ചേർന്നത്. 2020-ൽ ഗുജറാത്ത് സംസ്ഥാന കമ്മിറ്റിയുടെ വർക്കിങ് പ്രസിഡന്റായ ഹാർദിക് കോൺഗ്രസ് ഹിന്ദു വിരുദ്ധരാണെന്നും ഗുജറാത്തിന്റെ വികസന വിരോധികളാണെന്നും വിശേഷിപ്പിച്ചായിരുന്നു കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News