Manchester; മാഞ്ചസ്റ്റർ വിട്ട് പോൾ പോഗ്ബ ; ഇനി പുതിയ തട്ടകം ഏത്!

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര താരമായ പോൾ പോഗ്ബ ക്ലബ് വിട്ടു. ക്ലബ്ബുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് താരം മാഞ്ചസ്റ്ററിനോട് വിട പറഞ്ഞത്. ഫ്രീ ഏജന്റായിട്ടാണ് അദ്ദേഹം ടീം വിട്ടത് മുൻ ക്ലബായ യുവന്റസിലേക്ക് തന്നെ പോഗ്ബ മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

മാഞ്ചസ്റ്റർ യൂത്ത് അക്കാദമിയുടെ 16 ആം വയസ്സിൽ ഓൾഡ് ട്രാഫോഡിൽ എത്തിയ താരം 2012 ൽ യുവന്റസിലേക്ക് കൂടുമാറുകയായിരുന്നു. എന്നാൽ 2016ൽ ജോസ് മറിഞോ യുണൈറ്റഡിൽ എത്തിയപ്പോൾ 116 മില്യൺ ഡോളറിനാണ് പോഗ്ബയെ യുണൈറ്റഡ് തിരിച്ചെത്തിച്ചത്. യുണൈറ്റഡിലെത്തി ആദ്യ സീസണിൽ ലീഗ് കപ്പും യൂറോപ ലീഗും നേടിയെങ്കിലും പിന്നീട് യുണൈറ്റഡിനാപ്പം നേട്ടങ്ങളുണ്ടാക്കാൻ പോഗ്ക്കാബയിരുന്നില്ല. പലപ്പോഴും സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം.

ഫ്രാൻസിനായി ലോകകപ്പിലും യൂറോ കപ്പിലും മികച്ച പ്രകടനം നടത്തിയ മിഡ്ഫീൽഡർക്ക് ആ മികവ് (യുനൈറ്റഡിൽ ആവർത്തിക്കാൻ കഴിഞ്ഞില്ല പോഗ്ബയെ വേണ്ട രീതിയിൽ ക്ലബ് ഉപയോഗപ്പെടുത്തുന്നില്ലെന്നും ആക്ഷേപമുയർന്നിരുന്നു യുനൈറ്റഡിനായി 226 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളാണ് താരം നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News