3 ചിത്രങ്ങളുമായി ജൂണ്‍ 3; നാളെ തിയേറ്ററിലെത്തുന്നവ ഇവ

നാളെ ജൂണ്‍ മൂന്നിന്(3rd June) മൂന്ന് ചിത്രങ്ങളാണ് തിയേറ്ററിലെത്തുന്നത്. ഉലക നായകന്‍ കമല്‍ ഹാസന്‍(Kamal Haasan), ഫഹദ് ഫാസില്‍(Fahad Fasil), വിജയ് സേതുപതി(Vijay Sethupathi) എന്നിവര്‍ ഒരുമിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ‘വിക്രം'(Vikram) ആണ് ജൂണിലെ തിയേറ്റര്‍ റിലീസുകളില്‍ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘മേജര്‍’, ജഗദീഷ് പ്രധാന കഥാപാത്രമാകുന്ന ‘തട്ടുകട മുതല്‍ സെമിത്തേരി വരെ’ എന്നിവയാണ് നാളെ തിയേറ്ററിലെത്തുന്ന മറ്റ് ചിത്രങ്ങള്‍.

ലോകേഷ് കനകരാജ് – കമല്‍ ഹാസന്‍ – ഫഹദ് ഫാസില്‍ – വിജയ് സേതുപതി കോമ്പോ ചിത്രത്തിന് നല്‍കുന്ന ആകാംക്ഷ ചെറുതല്ല. ഒപ്പം ചിത്രത്തിന്റെ ട്രെയ്ലര്‍ ആരാധകരില്‍ വലിയ ആവേശം തീര്‍ത്തിരുന്നു. കമല്‍ ഹാസന്റെ 1986 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ അതെ പേരാണ് ഈ ചിത്രത്തിനും എടുത്തിരിക്കുന്നത്. രാജ് കമാല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ സംവിധാനം ചെയ്തിരിക്കുന്നത് ശശി കിരണ്‍ ടിക്കയാണ്. യുവതാരം ആദിവി ശേഷാണ് ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയില്‍ ഉള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്‌മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷ്ണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ഹിന്ദിയിലും, തെലുങ്കിലും, മലയാളത്തിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു.ജഗദീഷ്, ശ്രേയാ രമേശ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘തട്ടുകട മുതല്‍ സെമിത്തേരി വരെ’. സിറാജ് ഫാന്റസി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഓണ്‍ലൈന്‍ മൂവീസിന്റെ ബാനറില്‍ ഷമീര്‍ അലിയാണ് നിര്‍മ്മിക്കുന്നത്. വളരെ കാലത്തെ ഇടവേളയ്ക്ക് ശേഷം ജഗദീഷ് പ്രധാന കഥാപാത്രമായെത്തുകയാണ് ചിത്രത്തില്‍. സസ്‌പെന്‍സ് ത്രില്ലര്‍ ആണ് ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News